ചിരഞ്ജീവി കുടുംബത്തിലെ മൂന്നാം തലമുറയിലെ ആദ്യത്തെ അംഗം പിറവി കൊണ്ടിരിക്കുന്നു. ചിരഞ്ജീവി സുരേഖ ദമ്പതികളുടെ മകനും തെലുങ്കിലെ സൂപ്പര്‍താരവുമായ രാംചരണിനും ഭാര്യ ഉപാസനയ്ക്കും ഇന്ന് രാവിലെയാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലില്‍വച്ചാണ് ഉപാസന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ പറയുന്നു.
2011 ഡിസംബറിലായിരുന്നു രാം ചരണും ഉപാസന കാമിനേനിയും തമ്മിലുള്ള വിവാഹനിശ്ചയം. 2012 ജൂണ്‍ 14 നായിരുന്നു വിവാഹം. രാംചരണും ഉപാസനയും സ്കൂളില്‍ സഹപാഠികളായിരുന്നു.
Recent Comments