അന്തരിച്ച പ്രശസ്ത കവി ചൊവ്വല്ലൂര്‍ കൃഷ്ണന് കുട്ടി രചിച്ച് നൗഷാദ് ചാവക്കാട് സംഗീത സംവിധാനം നിര്‍വഹിച്ച് മധു ബാല കൃഷ്ണന് ആലപിച്ച മ്യൂസിക്കല്‍ ആല്‍ബമായ ‘കൃഷ്ണായനം’ കണ്ണന് മുന്പില് സമര്‍പ്പിച്ചു. സംവിധായകന് സുമീഷ് ഗുരുവായൂര്‍, സഹ സംവിധായകന് മന്‍സൂര്‍ ചാവക്കാട്, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് കൃഷ്ണായനം സമര്‍പ്പിച്ചത്. ഡോ. എ.കെ. നാസറാണ് ആല്‍ബം നിര്‍മ്മിച്ചത്.
കണ്‍സെപ്റ്റ് & സക്രിപ്റ്റ്: കെ.സി. ഉസ്മാന് ചാവക്കാട്, ക്യാമറ: അശ്വിന് ബാബു & ജസ്റ്റിന്, അസിസ്റ്റന്റ് ഡയറക്ടര്‍: ഫൈസല്‍ മുഹമ്മദ്, സീരിയല്‍-സിനിമാ താരം ജെ.പി. ജയപ്രകാശും മോഡലായ ആര്‍ദ്ര മെറിനും ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ദേവക് മനുവുമാണ് അഭിനേതാക്കള്‍.
പ്രൊഡക്ഷന്‍ മാനേജര്‍: മാര്‍ഷല്‍ ബാബു കളത്തില്‍, കോര്‍ഡിനേറ്റര്‍: സുനില്‍ കൊച്ചന്,
സ്റ്റില്‍സ്: നൗഷാദ് ബിറ്റ്ന്സ് ബൈറ്റ്സ്, മേക്കപ്പ്: സന്ധ്യ രാമചന്ദ്രന്, കോ-പ്രൊഡ്യൂസഴ്സ്: ജെ.ബി.സി. എക്സ്പ്രസ് ഫ്രയ്റ്റ് എല്‍.എല്‍.സി. ദുബായ് & സന്തോഷ് കളത്തില്‍, സജീവന് കളത്തില്‍. ഗുരുവായൂര്‍ ക്ഷേത്ര മേലാധികാരികളുടെ നിര്‍ദ്ദേശ പ്രകാരം ‘കൃഷ്ണായനം’ സോഷ്യല്‍ മീഡിയകളില്‍ റിലീസ് ചെയ്തു.
Recent Comments