ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മൂന്നാറില്‍ പൂര്‍ത്തിയായി. മൂന്ന് ദിവസമാണ് ചിത്രീകരണം ഉണ്ടായിരുന്നത്. ചിത്രത്തിലെ നായിക അനശ്വര രാജന്റെ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചതിലേറെയും. ലൊക്കേഷനില്‍ അതിഥിയായി മഞ്ജുവാര്യര്‍ എത്തിയിരുന്നു. അടുത്ത ഷെഡ്യൂള്‍ ജൂണ്‍ 30 ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, ബിജു പപ്പന്, സീമ, ലയാ സിംസണ്‍ തുടങ്ങിയ താരനിര സെക്കന്റ് ഷെഡ്യൂളിലാണ് പങ്കെടുക്കുന്നത്.
ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപു കരുണാകരന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ബാനറില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രീകരണം പൂര്‍ത്തിയായ ‘ഞാന്‍ കണ്ടതാ സാറെ’ ആയിരുന്നു ആദ്യ ചിത്രം. പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ അനൗണ്‍സ് ചെയ്യും.
ഒരു പ്രണയകഥയാണ് ദീപുവിന്റെ ചിത്രം സംസാരിക്കുന്നത്. അര്ജുന് പി. സത്യനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം മനു രമേശ്, ഛായാഗ്രഹണം പ്രദീപ് നായര്‍, എഡിറ്റിംഗ് സോബിന്‍ കെ. സോമന്, കലാസംവിധാനം സാബുറാം, കോസ്റ്റ്യൂം ഡിസൈനര്‍ ബ്യൂസി ബേബി ജോണ്‍, ക്രിയേറ്റീവ് ഡയറക്ടര്‍ ശരത്ത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സാംജി എം ആന്റണി, അസ്സോസിയേറ്റ് ഡയറക്ടര്‍ ശ്രീരാജ് രാജശേഖരന്, ഫിനാന്‍സ് കണ്ട്രോളര് സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ മാനേജര്‍ കുര്യന് ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര് മുരുകന് എസ്., പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ അജി മസ്ക്കറ്റ്.
Recent Comments