തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറിനടുത്തുള്ള ഒരു വീട്ടില്‍വച്ചായിരുന്നു സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ക്ലാപ്പ് ഓണും. സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത് സണ്ണിവെയ്നാണ്. സൈജു കുറുപ്പ് ക്ലാപ്പ് ഓണ്‍ ചെയ്തു. തൊട്ടുപിന്നാലെ ഷൂട്ടിംഗും ആരംഭിച്ചു.
ഫെബി ജോര്‍ജ് സ്റ്റോണ്‍ഫീല്‍ഡ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ലളിതമായ തുടക്കം അങ്ങനെയായിരുന്നു. റിട്ടണ്‍ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സണ്ണി വെയ്നും സൈജു കുറുപ്പുമാണ്. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ് ആദ്യം ചിത്രീകരിച്ചത്. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപര്ണ്ണാദാസും ചടങ്ങിനെത്തിയിരുന്നു. അപര്‍ണ്ണയ്ക്ക് 28-ാം തീയതി മുതലാണ് വര്‍ക്ക് വെച്ചിരിക്കുന്നത്.
ഒരു കോമഡി ഫീല്‍ഗുഡ് മൂവിയായ റിട്ടണ്‍ ആന്റ് ഡയറക്ടഡ് ബൈ ഗോഡിന് തിരക്കഥ എഴുതുന്നത് ജോമോന് ജോണ്‍, ലിന്റോ ദേവസ്യ, റോഷന് മാത്യു എന്നിവര്‍ ചേര്‍ന്നാണ്.
നെട്ടുരാന്‍ ഫിലിംസിന്റെ ബാനറില്‍ സനൂപ് കെ. യൂസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘റോയി’ ആണ് നെട്ടുരാന്‍ ഫിലിംസ് നിര്‍മ്മിച്ച ആദ്യചിത്രം. തോമസ് ജോസും മാര്‍ക്ക് സ്റ്റോണുമാണ് കോ-പ്രൊഡ്യൂസേഴ്സ്. സംഗീത സംവിധാനം ഷാന്‍ റഹ്മാന്, ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, എഡിറ്റര്‍ അഭിഷേക്, കോസ്റ്റിയൂം ഡിസൈനര്‍ സമീറാ സനീഷ്, ആര്‍ട്ട് ഡയറക്ടര്‍ ജിതിന് ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്, റിയാസ് ബഷീര്‍, ഗ്രാഷ് പി.ജി., വി.എഫ്.എക്സ് സന്ദീപ് ഫ്രാന്ഡിയന്, സ്റ്റില്‍സ് റിഷ് ലാല്‍ ഉണ്ണികൃഷ്ണന്, മേക്കപ്പ് കിരണ്‍രാജ്.
തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കും.
Recent Comments