ഭസ്മപ്രിയനാണ് ശിവന്. ഭസ്മം അണിഞ്ഞ ശിവരൂപം പ്രസിദ്ധമാണ്. ഭസ്മമാഹാത്മ്യംകൊണ്ട് മഹാവിഷ്ണുപോലും ശിവഭക്തനായി എന്ന് പുരാണങ്ങളില്‍ പറയുന്നു.
ഭസ്മമാഹാത്മ്യം വെളിപ്പെടുത്തുന്ന ഒരു കഥയുണ്ട്. കൊടിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള നരകമാണ് കുംഭീപാകം. ഒരിക്കല്‍ ദുര്‍വ്വാസാവ് മഹര്‍ഷി കുംഭീപാകം സന്ദര്‍ശിച്ചു. അവിടെ ചെന്നപ്പോള്‍ നരകയാതനകള്‍ അനുഭവിക്കുന്ന ജീവനുകളുടെ അലമുറ കേട്ടു. നരകവാതിലിലൂടെ അദ്ദേഹം തലയും ദേഹഭാഗവും മുന്നോട്ടാഞ്ഞ് നോക്കി. പെട്ടെന്നു അവിടെനിന്നുയര്‍ന്ന രോദനം നിലച്ചു. സന്തോഷത്തിന്റെ ശബ്ദങ്ങളുയര്‍ന്നു. അവിടം സ്വര്ഗ്ഗത്തിലേതുപോലെയായി. ഇതറിഞ്ഞ് ദേവേന്ദ്രനും ബ്രഹ്മാവും വിഷ്ണുദേവനുമെല്ലാം കാരണമറിയാനായി ശിവഭഗവാനെ സമീപിച്ചു. ദുര്‍വ്വാസാവ് കുംഭീപാകത്തിലേയ്ക്ക് തല നീട്ടി നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും ശൈവഭസ്മത്തിന്റെ അംശങ്ങള്‍ നരകത്തിലേയ്ക്ക് വീണു. ഭസ്മത്തിന്റെ ശക്തികൊണ്ട് നൊടിയിടയില്‍ നരകത്തിലുണ്ടായിരുന്നവര്ക്കെല്ലാം മോക്ഷം കിട്ടി. ഇതറിഞ്ഞ സര്‍വ്വ ദേവഗണങ്ങളും പിന്നീട് ദേഹത്ത് ഭസ്മം അണിയാന്‍ തുടങ്ങി.
ശിവരാത്രി ദിവസം പശുവിന് ചാണകം വെള്ളത്തില്‍ കലക്കി തെളിച്ചെടുത്ത് ഉരുളകളാക്കി ഉമിത്തീയില്‍ നീറ്റി ചുട്ടെടുക്കുന്നതാണ് ശിവഭസ്മം. നിത്യം ഭസ്മം ധരിക്കുന്നത് ശിവഭഗവാന്റെ കാരുണ്യം നേടാന്‍ ഉത്തമം എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
Recent Comments