നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സുരേഷ്ഗോപിയും ബിജുമേനോനും ഒരു ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നത്. ഇത്തവണ അരുണ്‍വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡനാണ് ഇരുവരെയും ക്യാമറയ്ക്ക് മുന്നില്‍ മുഖാമുഖം എത്തിച്ചത്.
സിനിമയ്ക്കുള്ളിലും പുറത്തും ഏറ്റവുമധികം സൗഹൃദം പുലര്‍ത്തുന്നവരാണ് സുരേഷ്ഗോപിയും ബിജുമേനോനും. സുരേഷ്ഗോപി തനിക്ക് ജ്യേഷ്ഠതുല്യനെന്നാണ് ബിജുമേനോന് പറഞ്ഞിട്ടുള്ളത്. ജയരാജിന്റെ ഹൈവേ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തുമ്പോള്‍ തുടക്കക്കാരനെന്ന നിലയില്‍ ചേര്‍ത്ത് നിര്‍ത്തിയതുമുതല്‍ തന്റെ കല്യാണഡ്രസ്സുകള്വരെ വാങ്ങിത്തന്നത് സുരേഷ്ഗോപിയാണെന്ന് ബിജു പലപ്പോഴും നന്ദിയോടെ ഓര്‍ക്കാറുണ്ട്. അവര്‍ക്കിടയിലെ ഈ റാപ്പോട്ട് സിനിമയ്ക്കും ഏറെ ഗുണം ചെയ്തിട്ടുണ്ട്. അവരുടെ കോമ്പിനേഷനില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. പ്രണയവര്‍ണ്ണങ്ങള്‍, എഫ്.ഐ.ആര്., പത്രം, ചിന്താമണി കൊലക്കേസ്, മഹാത്മ, ഹൈവേ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
പ്രതിനായക-ഉപനായക വേഷങ്ങളില്‍നിന്ന് ബിജുമേനോന് നായകനായി വളര്‍ന്നതും ഇടക്കാലത്ത് സുരേഷ് ഗോപി സിനിമയില്‍നിന്ന് ഇടവേള വന്നതും ഇരുവര്‍ക്കുമിടയിലെ വിടവ് വര്‍ദ്ധിപ്പിച്ചു. ഏറ്റവും ഒടുവില്‍ 2010 ലാണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. ഒന്ന് ബിജു വട്ടപ്പാറ സംവിധാനം രാമരാവണനും രണ്ട് ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്സുമായിരുന്നു.
നീണ്ട ഇടവേളയ്ക്കുശേഷം ഇന്നാണ് ഇരുവരും ക്യാമറയ്ക്കുമുന്നില്‍ ഒരുമിച്ച് എത്തിയത്. അത് വീണ്ടും നല്ലതിനുള്ള തുടക്കമാകട്ടെ.
Recent Comments