വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഒരു യുവാവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ തികച്ചും രസാവഹമായി അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം. എം. മോഹനനാണ് സംവിധായകന്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തനാ നസ്റിന് സുബൈര്‍, തമീമാനസ്റിന്‍ സുബൈര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമായത്. നിര്‍മ്മാതാവ് ഷോഗണ് ഫിലിംസ് ഉടമ ആര്. മോഹനന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ശ്രീനിവാസന് ഫസ്റ്റ് ക്ലാപ്പും നല്കി. സിയാദ് കോക്കര്‍, ബാബു ആന്റണി, ലിസ്റ്റിന് സ്റ്റീഫന്‍, എവര്‍ഷൈന്‍ മണി, ഔസേപ്പച്ചന്, എം.എം.ഹംസ, കലാഭവന്‍ ഷിന്റോ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കുടുംബ മഹിമയും സമ്പത്തും കൈമുതലായുള്ള ചെറുപ്പക്കാരനാണ് രാജേഷ്. ചെന്നൈയിലെ ഒരു മാധ്യമസ്ഥാപനത്തിലാണ് രാജേഷ് ജോലി ചെയ്യുന്നത്. രാജേഷിന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിനീത് ശ്രീനിവാസനാണ് രാജേഷിനെ അവതരിപ്പിക്കുന്നത്. ബാബു ആന്റണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഖിലാ വിമല്‍ ആണ് നായിക. പി.വി. കുഞ്ഞിക്കണ്ണന് മാഷ്, നിര്‍മ്മല്‍ പാലാഴി, രഞ്ജികങ്കോല്, മൃദുല്‍ നായര്‍, ഗായിക സയനോരാ ഫിലിപ്പ്, കയാ ദുലോഹര്, ഇന്ദുതമ്പി, രജിതാ മധു, ചിപ്പി ദേവസി, അമല്‍ താഹ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പ്രശസ്ത സംവിധായകന് താഹയുടെ മകനാണ് അമല്‍ താഹ. പി.ആര്. വാഴൂര്‍ ജോസ്, ഫോട്ടോ പ്രേംലാല്‍ പട്ടാഴി.
Recent Comments