ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപു കരുണാകരന് നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ ഷെഡ്യൂള്‍ മൂന്നാറില്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തും അനശ്വര രാജനും ജോയിന്‍ ചെയ്തു. ചിത്രത്തിന് ടൈറ്റില്‍ ആയിട്ടില്ല. ഈ മാസം 19 ന് ടൈറ്റില്‍ അനൗണ്‍സ്മെന്റ് ഉണ്ടാകും.
ബൈജു സന്തോഷ്, ബിജു പപ്പന്, സീമ, ലയ സിംസണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്ജുന് പി. സത്യന് തിരക്കഥ എഴുതുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്.
Recent Comments