‘ഇന്നലെ രാത്രിയാണ് ഞങ്ങള്‍ ലാലേട്ടനെ പാരിസില്‍വച്ച് കണ്ടത്. അദ്ദേഹം പാരീസിലുണ്ടെന്നറിഞ്ഞ് വിളിച്ചതാണ്. അവിടെ എത്തുമ്പോള്‍ ലാലേട്ടനോടൊപ്പം സുചിത്രചേച്ചിയും അടുത്ത ചില സുഹൃത്തുക്കളുമുണ്ടായിരുന്നു.
മാഞ്ചസ്റ്ററില്‍വച്ച് നടന്ന ആനന്ദ് ടി.വി. അവാര്‍ഡ് ഫംഗ്ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. എന്നോടൊപ്പം പ്രിയയും മകനുമുണ്ടായിരുന്നു. ഒന്നര മാസം മുമ്പ് ഏറ്റിരുന്ന പ്രോഗ്രാമാണ്. അവാര്‍ഡ് ഫംഗഷനില്‍ മമ്മൂക്കയും ടൊവിയും രമേഷ് പിഷാരടിയും അപര്‍ണ്ണ ബാലമുരളിയും പങ്കെടുക്കുടുത്തിരുന്നു. ഫംഗ്ഷന് കഴിഞ്ഞതിന് പിറകെ ഞങ്ങള്‍ മാഞ്ചസ്റ്ററില്‍നിന്ന് ലണ്ടനിലെത്തി. മമ്മുക്കയും അവിടെയുണ്ടായിരുന്നു. മമ്മുക്കയോടൊപ്പം കുറേയേറെ സമയം ചെലവഴിച്ചാണ് മടങ്ങിയത്.
അതിന് പിന്നാലെയാണ് ഞങ്ങള്‍ പാരീസിലെത്തിയത്. ഞങ്ങള്‍ക്കൊപ്പം മഞ്ജു വാര്യരും രമേഷ് പിഷാരടിയുമുണ്ടായിരുന്നു. പാരീസില്‍ എത്തിയപ്പോഴാണ് ലാലേട്ടന് അവിടെ ഉണ്ടെന്ന് അറിയുന്നതും വിളിച്ചതും.
ഞങ്ങള്‍ ഒരുമിച്ച് കുറെ ഫോട്ടോകള്‍ എടുത്തു. അപ്പോഴാണ് ഇസു (ഇസഹാഖ്) തന്റെ കുഞ്ഞ് ക്യാമറയുമെടുത്ത് ലാലേട്ടന്റെ ഫോട്ടോ പകര്‍ത്താന്‍ തുടങ്ങിയത്. ഇടയ്ക്ക് അവന് ലാലേട്ടനോട് ചോദിക്കുന്നത് കേട്ടു. ‘അങ്കിള്‍ ഇതെന്താണെന്നറിയോ? ക്യാമറയാ’ ചോദ്യം കേട്ട് ഞങ്ങള്‍ എല്ലാവരും ചിരിച്ചു. ക്യാമറയ്ക്ക് മുന്നില്‍ മാജിക് കാട്ടുന്ന ആളോടാണ് അവന്റെ നിഷ്കളങ്കമായ ചോദ്യം. ലാലേട്ടന്റെ ഫോട്ടോ എടുത്തുകഴിഞ്ഞപ്പോള്‍ ഇസു ഓക്കെ പറഞ്ഞു. ഞങ്ങള്‍ വീണ്ടും ചിരിച്ചു. ഇസുവിന്റെ കുസൃതിത്തരങ്ങള്‍ ആസ്വദിച്ചിട്ടെന്നവണ്ണം ലാലേട്ടന് അവന്റെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തി.
ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ലാലേട്ടന് ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ലാലേട്ടന് എപ്പോഴും അങ്ങനെയാണ്, എവിടെയായാലും അദ്ദേഹം ഏറ്റവും കംഫര്‍ട്ട് സോണില്‍ മറ്റുള്ളവരെ നിര്‍ത്തും.’ കുഞ്ചാക്കോ ബോബന് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments