കമല്‍ഹാസനും വിജയ്ക്കും പിന്നാലെ രജനികാന്ത്, ലോകേഷ് കനകരാജനിത് നേട്ടങ്ങളുടെ വര്‍ഷം. വിക്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നാലെ സ്വപ്നതുല്യമായ പ്രൊജക്ടുകളാണ് ലോകേജ് കനകരാജനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. വിജയ് നായകനായി അഭിനയിച്ച ലീയോയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
ലിയോയ്ക്ക് പിന്നാലെ ലോകേഷ് കരാറില്‍ ഒപ്പുവച്ചത് രജനികാന്തിന്റെ 171-ാമത്തെ ചിത്രമാണ്. നെല്‍സന്റെ ജയിലറിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രംകൂടിയാണിത്. ടൈറ്റില്‍ ആയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ തുടങ്ങും. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത ബാബു ആന്റണിയും ഇതിലൊരു പ്രധാന വേഷത്തിലെത്തുന്നുവെന്നതാണ്.
ലോകേഷിന്റെ ലിയോയിലും ബാബു ആന്റണി വളരെ ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു. പൊന്നിയിന്‍ സെല്‍വത്തിന് പിന്നാലെ തമിഴകത്തും മികച്ച വേഷങ്ങള്‍ ബാബു ആന്റണിയെ തേടി എത്തിക്കൊണ്ടിരിക്കുകയാണ്.
Recent Comments