ലോകമെമ്പാടുമുള്ള കിംഗ് ഖാന് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജവാന്. സെപ്തംബര്‍ 7 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി, ദീപിക പദ്കോണ്‍ സാനിയ മല്‍ഹോത്ര എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ പ്രിവ്യൂ ഇറങ്ങിയതിന് പിന്നാലെ നയന്‍താരയുടെ കാരക്ടര്‍ ലുക്ക് പുറത്ത് വിട്ടത് സാക്ഷാല്‍ ഷാരുഖ് ഖാന് തന്നെയാണ്. ‘അവള് കൊടുങ്കാറ്റിന് മുന്നേയുള്ള ഇടമുഴക്കമെന്നാണ്’ ഷാരുഖ് വിശേഷിപ്പിച്ചതും.
മെഷിന്ഗണ്ണുമായി നില്ക്കുന്ന നയന്‍താരയുടെ ഫസ്റ്റ് ലുക്ക് സോഷ്യമീഡിയ ആവേശത്തോടെ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തില്‍ നയന്‍താരയുടെ കഥാപാത്രത്തെ വളരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു നാളിതുവരെ അണിയറ പ്രവര്‍ത്തകര്‍. തല മുണ്ഡനം ചെയ്ത ഷാരുഖിന്റെ മറ്റൊരു ഗെറ്റപ്പ് കൂടി പ്രിവ്യൂവില്‍ കണ്ടതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളം ഉയരുകയാണ്.
View this post on Instagram
റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഗൗരിഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments