കഴിഞ്ഞ 32 വര്‍ഷമായി ലാലിന്റെ പേഴ്സണല്‍ കോസ്റ്റ്യൂമറാണ് മുരളി. ഭദ്രന് സംവിധാനം ചെയ്ത അങ്കിള്‍ബണ്‍ എന്ന ചിത്രംതൊട്ട് ലാലിനൊപ്പം ചേര്‍ന്നതാണ് മുരളി. അതില്‍ പിന്നിങ്ങോട്ട് ലാലിന്റെ നിഴലായി മുരളിയും ഉണ്ട്.
വരുന്ന സെപ്തംബര്‍ 10 ഞായാറാഴ്ച മുരളിയുടെ മകന് സെന്തില്‍കുമാറിന്റെ വിവാഹമാണ്. ഉമ രാജേശ്വരിയാണ് വധു. ചെന്നൈയിലെ കുണ്ഡ്രത്തൂര് പി.ആര്.ആര്. ശ്രീസായ് മഹലില്വച്ചാണ് വിവാഹം. 11-ാം തീയതി ഇതേ കല്യാണമണ്ഡപത്തില്‍ വച്ച് വിവാഹാനന്തര ചടങ്ങുകള്‍ നടക്കും.
മകന്റെ വിവാഹക്കത്ത് ആദ്യം ലാല്‍സാറിന് നല്‍കണമെന്നത് മുരളിയുടെ ആഗ്രഹമായിരുന്നു. രണ്ട് ദിവസം മുമ്പ് ചെന്നൈയിലെ ലാലിന്റെ വീട്ടിലെത്തി മുരളി അത് കൈമാറുകയും ചെയ്തു. മുരളിക്കൊപ്പം ഭാര്യ ഭാരതിയും മകന് സെന്തിലും ഉണ്ടായിരുന്നു. ഫലങ്ങളും മധുരവും അടങ്ങി ഒരു താലത്തില്വച്ചാണ് ആദ്യകുറി ലാലിന് സമ്മാനിച്ചത്. അത് ഏറ്റുവാങ്ങാന്‍ ലാലിനൊപ്പം സുചിത്രയും പ്രണവും ഉണ്ടായിരുന്നു.
നിലവില്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ ചെന്നൈ കോ-ഓര്‍ഡിനേറ്ററാണ് സെന്തില്‍കുമാര്‍.
Recent Comments