ആദ്യചിത്രമായ ഡോളര്‍ ഡ്രീംസിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ തെലുങ്ക് സംവിധായകനാണ് ശേഖര്‍ കമ്മൂല. ആനന്ദ്, ഹാപ്പി ഡേയ്സ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം എഴുതി സംവിധാനം ചെയ്തവയാണ്. ശേഖറിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നു. നിര്‍മ്മാതാവും വിതരണക്കാരനുമായ ശ്രീനാരായണ് ദാസ് കെ. നാരങിന്റെ ജന്മദിനത്തിലാണ് ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് ടൈറ്റില്‍ ആയിട്ടില്ല. ധനുഷിന്റെ പിറന്നാള്‍ ദിനത്തിന് (ജൂലൈ 28) മുന്നോടിയായി ചിത്രത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്ററും റിലീസ് ചെയ്തു. ധനുഷിന്റെ 51-ാമത്തെ ചിത്രം കൂടിയാണിത്. തെലുങ്ക്, തമിഴ് ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.
നിലവില്‍ ധനുഷ് തന്നെ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളാണ് അദ്ദേഹം. അത് പൂര്‍ത്തിയാക്കി ശേഖറിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
ശ്രീവെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുനില്‍ നാരങും പുഷ്കര്‍ റാംമോഹന് റാവുവും അമിഗോസ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നു. വരുംദിവസങ്ങളില്‍ താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പുറത്തുവിടും.
Recent Comments