നടന് വിശാല്‍ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി. റിലീസിനൊരുങ്ങുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ നിര്‍മ്മാതാവ് വിനോദ് കുമാറും ഒപ്പമുണ്ടായിരുന്നു.
ഇന്ന് രാവിലെയാണ് വിശാല്‍ കൊച്ചിയില്‍ എത്തിയത്. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലായിരുന്നു താമസം. ക്ഷേത്രദര്‍ശനം കഴിഞ്ഞതിന് പിന്നാലെ അദ്ദേഹം ചെന്നൈയിലേയ്ക്ക് മടങ്ങുകയും ചെയ്തു.
മാര്‍ക്ക് ആന്റണിയുടെ പ്രദര്‍ശനത്തിന് മുന്നോടിയായി അമ്മയുടെ അനുഗ്രഹം തേടിയാണ് വിശാല്‍ ക്ഷേത്രത്തില്‍ എത്തിയത്.
Recent Comments