നവതി നിറവിലായ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായര്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ ആദരം. ഇന്നലെ വൈകുന്നേരം 5 മണിയോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ എം.ടി ക്ക് ശ്രീവല്‍സം അതിഥിമന്ദിരത്തില്‍ വെച്ചായിരുന്നു ദേവസ്വത്തിന്റെ ആദരവ്. ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് എം.ടി.യെ പൊന്നാടയണിയിച്ചു. നിലവിളക്ക് നല്കി. ചെയര്മാന് ഡോ.വി.കെ വിജയനും അഡ്മിനിസ്ട്രേറ്റര്‍ കെ.പി വിനയനും ചേര്‍ന്ന് രാധാമാധവം ചുമര് ചിത്രം എംടിക്ക് സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആര്.ഗോപിനാഥ്, മനോജ് ബി നായര്‍, വി.ജി. രവീന്ദ്രന് എന്നിവര്‍ എം.ടി. യെ ആദരിക്കാനെത്തി.
ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ട എം ടി യെയും കുടുബാംഗങ്ങളെയും ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ് കുമാര്‍, ദേവസ്വം പി.ആര്.ഒ വിമല്‍.ജി.നാഥ് എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ദര്‍ശന ശേഷം തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയും അടങ്ങുന്ന ഭഗവാന്റെ പ്രസാദങ്ങളും ഇല്ലം നിറയുടെ കതിര്‍കറ്റകളും ക്ഷേത്രം ഡി.എ പി. മനോജ് കുമാര്‍ എംടിക്ക് നല്കി.അസി.മാനേജര്‍ കെ.എം.പ്രമോദ് കമാര്, അഖി ലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതി സെക്രട്ടറി സജീവന് നമ്പിയത്ത്, ഭാര്യ കലാമണ്ഡലം സരസ്വതി, അനന്തരവന് എം.ടി. രാമകൃഷ്ണന് എന്നിവര്‍ എം.ടിക്കൊപ്പം ഉണ്ടായിരുന്നു.
Recent Comments