‘പ്രേക്ഷകര്‍ക്ക് തീയറ്റര്‍ എക്സ്പീരിയന്‍സ് നഷ്ടപ്പെട്ടതില്‍ ഏറെ സങ്കടപ്പെടുത്തുന്ന ഒരു ചിത്രമാണ് ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ഫാമിലി ആക്ഷന്‍ ചിത്രമായ ആര്‍ഡിഎക്സ് ഓണം റിലീസായി ആഗസ്റ്റ് 25ന് തീയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി സംപ്രേഷണാവകാശം വന്‍ തുകയ്ക്ക് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തിച്ച നെറ്റ്ഫ്ളിക്സ് തന്നെയാണ് കരസ്ഥമാക്കിയിരിക്കുന്നത്. മിന്നല്‍ മുരളി തീയറ്ററില്‍ റിലീസ് ചെയ്യുവാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടായിരുന്നുവെന്നും അത് കൊണ്ട് പ്രേക്ഷകര്‍ക്ക് ഒരു മുഴുനീള ആക്ഷന്‍ ചിത്രം സമ്മാനിക്കണമെന്നും അങ്ങനെ പിറവി കൊണ്ടതാണ് ആര്‍ഡി എക്സെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സോഫിയ പോള്‍.
കോവിഡ് പ്രതിസന്ധി മൂലമാണ് അന്ന് നെറ്റ്ഫ്ളിക്സുമായി അങ്ങനെ ഒരു കരാര്‍ ചെയ്യേണ്ടി വന്നതെന്നും സോഫിയ പോള്‍ വ്യക്തമാക്കി. ആക്ഷന്‍ ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേരുന്ന ആര്.ഡി.എക്സ് ഫാമിലി പ്രേക്ഷകര്‍ക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്.
മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബര്‍ട്ട് ഡോണി സേവ്യര്‍) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്സ് ജെ പുളിക്കല്‍, സംഗീതസംവിധാനം – സാം സി എസ്, വരികള്‍ -മനു മന്‍ജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണന്, മേക്കപ്പ് – റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്ട്രോളര് – സൈബണ്‍ സി സൈമണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജാവേദ് ചെമ്പ്, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ റോജി പി കുര്യന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, പി ആര് ഒ – ശബരി.
Recent Comments