മാളികപ്പുറം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദന് അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. രഞ്ജിത്തും ഉണ്ണിയും ഇതാദ്യമായിട്ടാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 1 ന് ആരംഭിക്കും. നിലവില്‍ ഉണ്ണി മുകുന്ദന് മാത്രമാണ് കാസ്റ്റ് ചെയ്യപ്പെട്ട താരം. മറ്റ് താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും വൈകാതെ പ്രഖ്യാപിക്കും.
ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ഉണ്ണുമുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘ഇതൊരു എന്റര്‍ടെയിനറാണ്. ത്രില്ലറും സൂപ്പര്‍ ഹീറോ എലമെന്റുകളുമുള്ള ചിത്രം. പകത്തിന് തമാശകളും ഉണ്ട്. ജയ് ഗണേഷിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നു. താരത്തെ അന്വേഷിച്ച് തുടങ്ങിയ സമയത്താണ് ഉണ്ണിമുകുന്ദനെ ശ്രദ്ധിക്കുന്നത്. മാളികപ്പുറത്തിന്റെ സ്വപ്നതുല്യമായ വിജയത്തിനുശേഷവും ഒരു നല്ല സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഉണ്ണി. സാധാരണ സാമ്പത്തിക നേട്ടം അന്വേഷിച്ച് പോകാവുന്ന ഒരു സമയമായിരുന്നു അതെങ്കിലും അയാള്‍ ഒരു നല്ല സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. അത് എന്നെ ആകര്‍ഷിച്ചു. അതിനുശേഷമാണ് ഉണ്ണിയോട് കഥ പറയാന്‍ പോകുന്നത്. കഥ അയാള്‍ക്കും ഇഷ്ടമായി. അങ്ങനെ എനിക്ക് നായകനെയും ഉണ്ണിക്ക് നല്ലൊരു തിരക്കഥയും ലഭിച്ചു.’ സംവിധായകന് രഞ്ജിത് ശങ്കര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
ഗണപതി, മിത്ത് ഈ വാക്കുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലമണല്ലോ. ജയ് ഗണേഷ് എന്ന പേര് അങ്ങനെ ഉണ്ടായതാണോ?
അല്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഞാന്‍ ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പേരാണ് ജയ് ഗണേഷ്. ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. രഞ്ജിത് പറഞ്ഞുനിര്‍ത്തി.
Recent Comments