ഭരതന്- എം.ടി. മഹാരഥന്മാരുടെ കൂട്ടായ്മയില്‍ പിറന്ന ‘വൈശാലി’ക്ക് ഇന്ന് 35 വയസ്സ് തികയുന്നു. 1988 ആഗസ്റ്റ് 25ന് മലയാള സിനിമ, അന്നേവരെ കാണാത്ത ഒരു ദൃശ്യ കാവ്യത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. സിനിമയോടൊപ്പം തന്നെ പുതിയൊരു ബാനറും പുതിയൊരു നിര്‍മ്മാതാവും ജന്മമെടുത്തു. ബാനര്‍ ചന്ദ്രകാന്ത് ഫിലിംസ്, നിര്‍മ്മാതാവിന്റെ പേര് രാമചന്ദ്രന്. പില്ക്കാലത്ത് രാമചന്ദ്രന് എന്ന പേര് വൈശാലി രാമചന്ദ്രന് എന്നും അറ്റ്ലസ് രാമചന്ദ്രന് എന്നുമൊക്കെയായി പരിണമിച്ചു.
നടന്മാര് പോലും കച്ചവടത്തിനാണ് സിനിമയെടുക്കുന്നത് എന്ന് സമ്മതിക്കുമ്പോള്‍ പോലും കലാമൂല്യമുള്ള ഒരു സിനിമയെടുക്കണം എന്ന ആവശ്യവുമായാണ് രാമചന്ദ്രന് എന്ന കച്ചവടക്കാരന് എം.ടി. എന്ന പ്രതിഭയെ സമീപിച്ചത് . മഹാഭാരതത്തിലെ ഋഷ്യശൃംഗനെ കുറിച്ചുള്ള ചെറിയ അധ്യായം വികസിപ്പിച്ചെടുത്ത തിരക്കഥയായിരുന്നു MT യുടെ മറുപടി. പുതിയ നിര്‍മ്മാതാവ് എന്ന നിലയില്‍ പലയിടങ്ങളിലും കബളിക്കപ്പെട്ടാലോ എന്ന് കരുതി എം.ടി. സ്വയം നിര്‍മ്മാണ ചുമതല ഏറ്റെടുത്തു. അതിനായി രാമചന്ദ്രന് ബാങ്ക് അക്കൗണ്ടിന്റെ പവര്‍ അറ്റോര്‍ണി വരെ എം.ടിയുടെ പേരില്‍ എഴുതി കൊടുത്തു. നിര്‍മ്മാണ ചുമതലകളുടെയും സര്‍ഗാത്മക സംഭാവനകളുടെയും ഇടവേളകളില്‍ വള്ളത്തിന്റെ സൈഡില്‍ തോര്‍ത്ത് വിരിച്ച് കിടക്കുന്ന എം.ടി. എന്ന അതുല്യ സാഹിത്യകാരനെ, ഭരതന്റെ അസിസ്റ്റന്റും പില്ക്കാലത്ത് പ്രശസ്ത സംവിധായകനുമായ ജയരാജ് ഇന്നും ഓര്‍ത്തെടുക്കുന്നു.
കഥ അവതരിപ്പിച്ചതിനു ശേഷം രാമചന്ദ്രനോട് ഒരു കാര്യം കൂടി എം.ടി. കൂട്ടിചേര്‍ത്തു. ‘ഇന്ന് മലയാളത്തില്‍ ഇത് ചെയ്യാന്‍ കഴിവുള്ള ഒരെയൊരാളെയുള്ളു, അത് ഭരതനാണ്’. എം.ടിയുടെ ഈ വിലയിരുത്തല്‍ ശരിയായിരുന്നു എന്ന് വൈശാലിയിലൂടെ ഭരതന് തെളിയിച്ചു. സിനിമയ്ക്ക് ആവശ്യമായ ഒരോ ദൃശ്യങ്ങളും ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഭരതന് പെയ്ന്റിങ്ങുകളായി പകര്‍ത്തിയിരുന്നു.
സഞ്ജയ് മിത്ര അവതരിപ്പിച്ച ഋഷ്യശൃംഗനെന്ന കഥാപാത്രത്തിന് ശബ്ദം നല്കാന് പില്ക്കാലത്ത് സംവിധായകനായ വി എം വിനുവിനെ വരെ നോക്കിയെങ്കിലും തിരഞ്ഞെടുത്തത് കൃഷ്ണചന്ദ്രന്റെ ശബ്ദമായിരുന്നു. സുപര്‍ണ്ണ, ബാബു ആന്റണി എന്നിവര്‍ക്ക് യഥാക്രമം ശ്രീജയും നരേന്ദ്ര പ്രസാദും ശബ്ദം നല്കി.
ആദ്യത്തെ ബഡ്ജറ്റായ 25 ലക്ഷത്തില്‍ നിന്ന് 73 ലക്ഷത്തിലാണ് പടം പുര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഷൂട്ടിങ്ങിനിടയില്‍ നടിമാരായ സുപര്‍ണ്ണയും ഗീതയും സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞതും വാര്‍ത്തകളില്‍ അന്ന് നിറഞ്ഞിരുന്നു.
ഒ എന്‍ വി യുടെ വരികള്‍ക്ക് ബോംബേ രവി ഈണം പകര്‍ന്നപ്പോള്‍ ഗാനങ്ങള്‍ അനശ്വരമായി. ഒഎന്‍വിയും ഗായിക കെഎസ് ചിത്രയും 1998 ലെ ദേശീയ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.
എല്ലാ മേഖലകളിലും ഒരു നാഴികക്കല്ലായി ഇന്നും വൈശാലി മലയാള സിനിമയില്‍ നിലയുറപ്പിക്കുന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷവും വൈശാലി പുതിയ സിനിമ പോലെ അനുഭവവേദ്യമാകുന്നു.
Recent Comments