ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം നടത്തി എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഇരട്ട കുട്ടികളായ ഉയിര്, ഉലഗ് എന്നിവരെ പരിചയപ്പെടുത്തിയാണ് നടി ആദ്യ റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജയിലര്‍ സിനിമയിലെ ഹുക്കും എന്ന ഗാനം പശ്ചാത്തലത്തില്‍ വെച്ചാണ് സണ്‍ഗ്ലാസ് ധരിച്ച് മക്കളെ എടുത്ത് കൊണ്ട് നയന്‍താര നടന്നുവരുന്നത് . ‘ഞാന്‍ എത്തിയെന്ന് അവരോട് പറയൂ’ എന്നാണ് നടി പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയത്.നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്’ ഇന്സ്റ്റാഗ്രമിലേക്ക് എന്റെ ഉയിരുകള്‍ക്ക് സ്വാഗതം’ എന്ന് കമന്റ് ചെയ്യുകയും ചെയ്തു.
നയന്‍താര തന്റെ കരിയറിന്റെ തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തിരുന്നത്. നടിയുടെ ഇന്‍സ്റ്റാഗ്രാമിലെ അരങ്ങേറ്റം അമ്പരപ്പോടെയാണ് പ്രേക്ഷക സമൂഹം നോക്കി കാണുന്നത്.
View this post on Instagram
2022 ജൂണ്‍ 9-നാണ് നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായത്. 2022 ഒക്ടോബറില്‍, വാടക ഗര്‍ഭധാരണത്തിലൂടെ ദമ്പതികള്‍ തങ്ങളുടെ ഇരട്ടക്കുട്ടികളായ ഉയിരും, ഉലഗവും ജനിച്ച വിവരം പങ്കുവെച്ചിരുന്നു.
ഷാരുഖ് ഖാനുമൊത്തുള്ള ജവാനാണ് ഇനി നയന്താരയുടെയായി പുറത്തിറങ്ങാനുള്ള സിനിമ. നയന്‍താര അഭിനയിക്കുന്ന ആദ്യ ഹിന്ദി സിനിമ എന്ന പ്രത്യേകത കൂടി ജവാനുണ്ട്. ജവാന്റെ ട്രൈലറും ഇന്‍സ്റ്റാഗ്രാമില്‍ നടി പങ്കുവെച്ചു.
Recent Comments