ജംഗ്ലീ പിക്ചേഴ്സും ക്ലൗഡ് 9 പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ ജീത്തു ജോസഫ് സംവിധായകനാകുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള കൊണ്ടുള്ള ത്രില്ലര്‍ – ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം.
‘റാസി’, ‘ബറേലി കി ബര്‍ഫി’, ‘ബദായ് ഹോ’ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ നിര്‍മ്മാതാക്കളാണ് ജംഗ്ലീ പിക്ചേഴ്സ്. ഇമ്രാന് ഹാഷ്മിയും ഋഷി കപൂറും അഭിനയിച്ച ‘ദ ബോഡി’യാണ് ജീത്തു ജോസഫ് മുമ്പ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘നേരി’ന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ജീത്തു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘റാമി’ന്റെ ചിത്രീകരണവും പൂര്‍ത്തിയാകാനുണ്ട്.
പുതിയ ചിത്രത്തില്‍ എല്ലാ ഇന്ത്യക്കാരന്റെയും വികാരങ്ങള്‍ പ്രതിധ്വനിക്കുമെന്നും, ജംഗ്ലീ പിക്ചേഴ്സ്, ക്ലൗഡ് 9 പിക്ചേഴ്സ് തുടങ്ങിയ പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസുകളുമൊത്ത് സിനിമ ചെയ്യാന്‍ പറ്റിയതില്‍ എനിക്ക് സന്തോഷമുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.
Recent Comments