ചന്ദ്രന് പ്രണയത്തിന്റെ സങ്കല്പമായി പണ്ടു മുതലേ നിലകൊള്ളുന്ന ഒന്നാണ്. പ്രണയത്തിന്റെ സൂചകമായി ചന്ദ്രനില്‍ തന്നെ സ്ഥലം മേടിച്ച് ഭര്‍ത്താവായ ശ്രീവത്സന്‍ മേനോന് സമ്മാനിച്ചിരിക്കുകയാണ് ശ്വേത മേനോന്. കൗതുകം ജനിപ്പിക്കുന്ന ഈ ഓര്‍മ്മ ശ്വേത തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
2020 ല്‍ ഭര്‍ത്താവിനെ ഞെട്ടിച്ച് ചന്ദ്രനിലെ സ്ഥലത്തിന്റെ അവകാശത്തിന്റെ സാക്ഷ്യപത്രം കൈമാറിയ കാര്യം ചന്ദ്രയാന്‍ 3 -ന്റെ ലാന്ഡിങ്ങിനോട് അനുബന്ധിച്ച് ഓര്‍ത്തുപോയി എന്നാണ് ശ്വേത മേനോന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഭാവിയില്‍ നമുക്ക് ചന്ദ്രനില്‍ പോകാനും കഴിയട്ടെ എന്നും ശ്വേത കൂട്ടി ചേര്‍ത്തു.
ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കുക എന്ന ആശയം ഒരു സയന്‍സ് ഫിക്ഷന്‍ നോവല്‍ പോലെ തോന്നാം. പക്ഷേ, ബഹിരാകാശ ഏജന്‍സികളുടെയും ചാന്ദ്രദൗത്യങ്ങളുടെയും ഫലമായി ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കാനുള്ള അവസരം ഇന്ന് നിലവിലുണ്ട്.
സ്നേഹത്തിന് അതിരുകളില്ലെന്നും സമ്മാനങ്ങള്‍ ഹൃദയത്തില്‍ നിന്നാണ് വരുന്നതെന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണിത്. ശ്വേത മേനോന് തന്റെ ഭര്‍ത്താവിന് നല്കിയ സമ്മാനം തീര്‍ച്ചയായും അവരുടെ അനശ്വരമായ സ്നേഹത്തിന്റെ പ്രതീകമാണ്.
Recent Comments