തമിഴ് നടൻ അശോക് സെൽവൻ നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ സേതു അമ്മാൾ ഫാമിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തുമ്പ, അൻബിർക്കിനിയൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ്. പോർ തൊഴിലാണ് അശോക് സെൽവന്റെയായി അവസാനം പുറത്ത് വന്ന ചിത്രം . ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക വിരുന്ന് വരും ദിവസങ്ങളില്‍ ചെന്നൈയിൽ സംഘടിപ്പിക്കും.
Recent Comments