വിശാലിനെ നായകനാക്കി മിഷ്കിന് സംവിധാനം ചെയ്ത തുപ്പരിവാളന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം തുടങ്ങുന്നത്. തുപ്പരിവാളനില്‍ നിന്ന് വ്യത്യസ്തമായി മിഷ്കിനെ ഒഴിവാക്കി വിശാല്‍ തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്.
മുമ്പ് മിഷ്കിന്റെ സംവിധാനത്തില്‍ വരാനിരുന്ന തുപ്പരിവാളന്‍ 2 ന്റെ ചിത്രീകരണ വേളയിലാണ് വിശാലും മിഷ്കിനും തമ്മിലുള്ള ഭിന്നിപ്പ് ഉടലെടുത്തത്. ഇരുവരും മോശമായ രീതിയില്‍ പരസ്യ പ്രസ്താവനകള്‍ നടത്തിയതോടെ കാര്യങ്ങള്‍ വഷളായി. തുടര്‍ന്ന് മിഷ്കിന് ചിത്രം വേണ്ടെന്ന് വെക്കുകയും ചെയ്തു.
‘തുപ്പരിവാളന്‍ 2 ന്റെ ഷൂട്ടിംഗിനിടെ ലണ്ടന്‍ പ്ലാറ്റ്ഫോമുകളില്‍ ഒറ്റയ്ക്ക് ഇരുന്ന അനുഭവം ഞാന്‍ ഒരിക്കലും മറക്കില്ല. പ്രായമായ ഒരു നിര്മ്മാതാവായിരുന്നെങ്കില് അദ്ദേഹത്തിന് ഹൃദയാഘാതം വന്നേനെ. ഇനിയൊരിക്കലും ഞാന്‍ മിഷ്കിനൊപ്പം പ്രവര്‍ത്തിക്കില്ല. ‘മാര്‍ക്ക് ആന്റണി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായ ഒരു അഭിമുഖത്തിലാണ് വിശാല്‍ മനസ്സ തുറന്നത്.
ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2017 ല്‍ പുറത്തിറങ്ങിയ തുപ്പരിവാളന്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
Recent Comments