സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടന് അലന്‍സിയറിന്റെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് നടന് ഹരീഷ് പേരടി. സ്ത്രീയുടെ ശില്പം നല്കി തന്നെ പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണം പൂശിയ പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയറിന്റെ പരാമര്‍ശം. അലന്‍സിയറിന്റെ വാക്കിനോട് രൂക്ഷമായി ഭാഷയിലാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.
‘അലന്‍സിയറെ… മഹാനടനെ… ഒരു പെണ് പുരസ്ക്കാര പ്രതിമ കാണുമ്പോള്‍ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് നിന്റെ മാനസികരോഗം മൂര്‍ച്ചിച്ചതിന്റെ ലക്ഷണമാണ്… അതിന് ചികിത്സിക്കാന്‍ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്… അല്ലെങ്കില്‍ മറ്റൊരു വഴി സ്വര്‍ണ്ണം പൂശിയ ആണ് ലിംഗ പ്രതിമകള്‍ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക’ എന്ന് ഹരീഷ് പേരടി പറയുന്നു. ‘ഈ സ്ത്രി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതാണ്…’ എന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള അവാര്‍ഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അലന്‍സിയറിന്റെ വിവാദപരമാര്‍ശം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് 2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് നടന്നത്.
Recent Comments