സ്ത്രീകളുടെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആറു ഗ്രാം മല്ലി അരലിറ്റര്‍ വെള്ളത്തില്‍ തിളപിച്ച ശേഷം ഇളംചൂടോടെ പഞ്ചസാര ചേര്‍ത്ത് ദിവസത്തില്‍ മൂന്നു നേരം കുടിച്ചാല്‍ മതി.
പണ്ടുകാലത്ത് ഉള്ളവര്‍ ഏറ്റവും അധികം ഉപയോഗിച്ചിരുന്നത് മല്ലിയിട്ട് തിളപിച്ച വെള്ളമായിരുന്നു. എന്നാല്‍ പുതു തലമുറയില്‍ ആരും മല്ലിവെള്ളം അധികം ഉപയോഗിക്കാറില്ല.
എന്തുകൊണ്ടാണ് പഴമക്കാര്‍ മല്ലിവെള്ളം കുടിക്കണം എന്ന് പറഞ്ഞിരുന്നത്? അതിന്റെ ആരോഗ്യ രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പൊട്ടാസ്യം, അയണ്‍, വിറ്റമിന്‍ എ, കെ, സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവയുടെ കലവറയാണ് മല്ലി. അതുകൊണ്ട് തന്നെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് മല്ലിയിട്ട് തിളപിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത്.
ജലദോഷം മൂക്കടപ്പ് എന്നിവ വരാതെ തടയുന്നതിന് മല്ലിയില ഇട്ട് തിളപ്പിച്ച വെള്ളം ഉത്തമമാണ്.
വയറ്റിലെ ഗ്യാസിനും അസിഡിറ്റി പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരം ആണ് മല്ലിവെള്ളം. അതുപോലെ മല്ലിയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കരളിന്റെയും കുടലിന്റെയും പ്രവര്‍ത്തനങ്ങളെ ഉദ്ധീപിപ്പിക്കും. കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ദിവസം മുഴുവന്‍ മല്ലിയിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നതും തലേന്ന് മല്ലി വെള്ളത്തിലിട്ടു കുതിര്‍ത്ത്, രാവിലെ ഈ വെള്ളം കുടിക്കുന്നതുമെല്ലാം രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറച്ച് നല്ല എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും.
അണുബാധകള്‍ അഥവാ ഇന്ഫെക്ഷന് തടയുന്നതിനുള്ള നല്ലൊരു വഴിയാണ് പതിവായി മല്ലി അല്ലെങ്കില്‍ മല്ലിയില ഇട്ടു തിളപിച്ച വെള്ളം കുടിക്കുന്നത്.
വയറിളക്കം അതുപോലെ തന്നെ മൂത്രത്തില്‍ പഴുപ്പ് ഇവയൊക്കെ വരുന്നതിനെ പ്രതിരോധിക്കാന്‍ മല്ലിവെള്ളത്തിന് കഴിയും.
മല്ലിയിലെ ഡോഡിസിനെല്‍ എന്ന ഘടകമാണ് സാല്‍മൊണെല്ല പോലെ വയറിനെ ബാധിക്കുന്ന ബാക്ടീരിയകളെ തടയുന്നത്.
മല്ലിയില്‍ അയന് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മല്ലിയിട്ടു തിളപിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് അനീമിയെ തടയും. നല്ല വിശപ്പും ദഹനവും ഉണ്ടാകുന്നതിനും മല്ലിവെള്ളം സഹായിക്കും.
സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍, ഇവക്കൊക്കെ നല്ലൊരു മരുന്നാണ് മല്ലി അല്ലെങ്കില്‍ മല്ലിയില ഇട്ടു തിളപിച്ച വെള്ളം.
സ്ത്രീകളുടെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആറു ഗ്രാം മല്ലി അരലിറ്റര്‍ വെള്ളത്തില്‍ തിളപിച്ച ശേഷം ഇളംചൂടോടെ പഞ്ചസാര ചേര്‍ത്ത് ദിവസത്തില്‍ മൂന്നു നേരം കുടിച്ചാല്‍ മതി.
മല്ലി അല്ലങ്കില്‍ മല്ലിയില ഇട്ടു തിളപിച്ച വെള്ളം ഇളം ചൂടോടെ നാരങ്ങാനീരും അല്‍പ്പം തേനും ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കളയുന്നതിനും തടി കുറക്കുന്നതിനും ഒരുവിധം സഹായിക്കും.
മല്ലിയിട്ട് തിളപിച്ച വെള്ളം ഉപയോഗിച്ച് കണ്ണും മുഖവും കഴുകുന്നത് മുഖ കാന്തിക്കും കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്.
വൈദ്യനാഥ വൈദ്യാസ്സ് എറണാകുളം
9846134239
Recent Comments