ഒറ്റപ്പാലത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ഇന്ന് പൂര്‍ത്തിയായി. ആഗസ്റ്റ് 17 നായിരുന്നു ഭ്രമയുഗത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്. തുടര്‍ന്ന് ഒറ്റപ്പാലത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. മമ്മൂട്ടിയുടെ പോര്‍ഷനുകള്‍ പൂര്‍ത്തിയായെങ്കിലും ഷൂട്ടിംഗ് ഒക്ടോബര്‍ 20 വരെ നീളും. അര്ജുന് അശോകന്, സിദ്ധാര്‍ത്ഥ് ഭരതന്, അമാല്‍ഡ ലിസ്സ് എന്നിവരുടെ ഭാഗങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഭ്രമയുഗം. ഇതൊരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. രചനയും സംവിധാനവും രാഹുല്‍ സദാശിവന് നിര്‍വഹിക്കുന്നു. ടി.ഡി. രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങള്‍.
Recent Comments