സെപ്റ്റംബര്‍ 15 മുതല്‍ 16 വരെ ദുബായില്‍ നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുകള്‍ (SIIMA)സമാപിച്ചു. മലയാളത്തില്‍ നിന്ന് ഉണ്ണി മുകുന്ദന് മികച്ച നവാഗത പ്രൊഡ്യൂസര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ മേപ്പടിയാന് എന്ന ചിത്രത്തിനാണ് ഉണ്ണി മുകുന്ദന് അവാര്‍ഡ് നേടിയത്.
നേരത്തെ മേപ്പടിയാന്റെ സംവിധായകന് വിഷ്ണു മോഹന്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു . 2022 ജനുവരി 14 ന് റിലീസ് ചെയ്ത ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് സ്വന്തമാക്കിയത്.
ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, കോട്ടയം രമേശ് , അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, അഞ്ജു കിരണ്‍, ആര്യ തുടങ്ങിയവരും മേപ്പടിയാനില്‍ വേഷമിട്ടിരുന്നു. നീല്‍ ഡി കുഞ്ഞയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Recent Comments