പിച്ചൈക്കാരന്‍, സലീം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീരയാണ് മരിച്ചത്. ചെന്നൈയിലെ ടിടികെ റോഡിലുള്ള വിജയ് ആന്റണിയുടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കിടപ്പുറിയുടെ ഫാനില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പെട്ടെന്നുതന്നെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാനസിക സമ്മര്‍ദ്ദം മൂലമാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്. മാനസിക രോഗത്തിന് ചികിത്സ നേടിയിരുന്നതായും അറിയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments