അന്തര്‍ദ്ദേശീയ പുരസ്കാരങ്ങളിലൊന്നായ സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. ആംസ്റ്റര്‍ഡാമില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് അവാര്‍ഡ് പ്രഖ്യാപനം. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഏഷ്യയിലെ ഏറ്റവും മികച്ച നടന്, നടി, മികച്ച സിനിമ ഇതാണ് പ്രസ്റ്റീജിയസ് അവാര്‍ഡുകള്‍. ഏറ്റവും മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷന് കേരളത്തില്‍നിന്ന് ടൊവിനോ തോമസിനാണ് ലഭിച്ചത്. 2018 എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേയ്ക്ക് എത്തിച്ചത്.
പുരസ്കാരദാന ചടങ്ങില്‍ പങ്കുകൊള്ളാന്‍ ടൊവിനോ തോമസ് ആംസ്റ്റര്‍ഡാമില്‍ എത്തിയിട്ടുണ്ട്. ഓസ്കാര്‍ പോലെ സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനവും വേദിയില്‍വച്ചാണ് ഉണ്ടാവുക. അവാര്‍ഡ് പ്രഖ്യാപനത്തിനായി മലയാള സിനിമാലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
30-ാം തീയതി ടൊവിനോ നാട്ടില്‍ തിരിച്ചെത്തും. 2-ാം തീയതി നടികര്‍ തിലകത്തിന്റെ തേര്‍ഡ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. ഹൈദരാബാദിലാണ് തേര്‍ഡ് ഷെഡ്യൂള്‍ നടക്കുന്നത്. രണ്ടാഴ്ചത്തെ വര്‍ക്കാണ് അവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്.
ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഗ്ലാസ് അക്വേറിയം പൊട്ടിത്തെറിച്ച് ടൊവിനോയ്ക്ക് കാലില്‍ പരിക്ക് പറ്റിയിരുന്നു. പരിക്ക് ആഴത്തിലുള്ളതിനാല്‍ മൂന്നിടത്ത് സ്റ്റിച്ചിടേണ്ടിവന്നു. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ആരോഗ്യം വീണ്ടെടുത്തശേഷമാണ് ടൊവിനോ തേര്‍ഡ് ഷെഡ്യൂളിലേക്ക് കടക്കുന്നതും.
Recent Comments