സിനിമയിലെ സംഭാഷണങ്ങള്‍ വ്യക്തമാകുന്നില്ല എന്ന വിമര്‍ശനം നേരിടേണ്ടി വന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോള്‍ ഈ വിമര്‍ശനത്തിനോട് പ്രതികരിച്ച് നടന് രംഗത്ത് വന്നിരിക്കുകയാണ്. സംഭാഷണങ്ങള്‍ വ്യക്തമല്ലെങ്കില്‍ വ്യക്തമാകുന്നത് വരെ കേള്‍ക്കണം എന്നും നടന് അഭിപ്രായപ്പെട്ടു.
‘വ്യക്തമായി സംസാരിക്കുന്ന ഒരാളുടെ സംഭാഷണം മാത്രമെ വ്യക്തമായി കേള്‍ക്കാന്‍ പറ്റു. എല്ലാ കഥാപാത്രവും വ്യക്തതയോട് കൂടിയല്ല സംസാരിക്കുന്നത്. അങ്ങനെ സംസാരിക്കുമ്പോള്‍ അത് കഥാപാത്രങ്ങള്‍ ആവില്ല. ആ വ്യക്തി വ്യക്തമായി ഡബ്ബ് ചെയ്തു എന്നെ പറയാന്‍ പാടുള്ളു.’ ഷൈന്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് വ്യക്തമായി തോന്നുന്നില്ലെങ്കില്‍, ആ കഥാപാത്രം അങ്ങനെയാണ് സംസാരിക്കുന്നത്. കൊറിയന്‍ സ്പാനിഷ് പടങ്ങള്‍ അവര്‍ പറയുന്ന സംസാരം കേട്ടിട്ടാണോ മനസ്സിലാക്കുന്നത്? ടോം ആന്‍ഡ് ജെറി കാണുമ്പോള്‍ അവര്‍ പറയുന്ന ഡയലോഗുകള്‍ കേട്ടിട്ടാണോ മനസ്സിലാക്കുന്നത്? അപ്പോള്‍ ഡയലോഗ് വ്യക്തമായില്ലെങ്കില്‍ വ്യക്തമാകുന്നത് വരെ കാണണം. എല്ലാവരും അക്ഷരസ്ഫുടതയോടെ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്കറിയില്ല’ നടന് കൂട്ടി ചേര്‍ത്തു.
വിവേകാനന്ദന് വൈറലാണ് എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്ത്. സംവിധായകന് കമലും താരത്തിനൊപ്പമുണ്ടായിരുന്നു.
Recent Comments