മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മലൈകോട്ടൈ വാലിബന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് ലിജോ പെല്ലിശ്ശേരി ഇപ്പോള്‍. അടുത്തവര്‍ഷം ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് പിന്നാലെ മറ്റൊരു അപ്ഡേറ്റ്സാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലിജോയുടെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനവും മഞ്ജു വാര്യരും അഭിനയിക്കുന്നു. പി.എഫ്. മാത്യൂസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
ഒക്ടോബര്‍ 5 ന് പ്രദര്‍ശനത്തിനൊരുങ്ങുന്ന ചാവേര്‍ ആണ് ചാക്കോച്ചന് ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം തുടര്‍ന്ന് അഭിനയിക്കുന്നത്.
ഒരു ലിജോ പെല്ലിശ്ശേരി ചിത്രത്തില്‍ ചാക്കോച്ചനും മഞ്ജുവാര്യരും ഇതാദ്യമാണ്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര് യുവിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അകാലത്തില്‍ വേര്‍പിരിഞ്ഞ രാജേഷ് പിള്ളയുടെ വേട്ടയിലാണ് പിന്നീട് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
ലിജോ ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിട്ടേക്കുമെന്ന് അറിയുന്നു.
Recent Comments