ഇത് കൊറോണക്കാലമാണ്. കൊറോണയെ പേടിച്ച് വീട്ടിലിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുന്നവരിലാണ് കൊറോണ പെട്ടെന്ന് ബാധിക്കുന്നതായി കണ്ടുവരുന്നത്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലൂടെ കൊറോണയെ അകറ്റി നിര്‍ത്താന്‍ കഴിയും.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനും കഴിയുന്ന ഒരു ഹെര്‍ബല്‍ ഡ്രിങ്കിനെ പരിചയപ്പെടുത്താം.
ഈ ഔഷധ പാനീയം തയ്യാറാക്കാനായി നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ചേരുവകള്‍ ആവശ്യമാണ്:
ചേരുവകള്‍
1 ടീസ്പൂണ്‍ തുളസി ഇലകള്‍
1 ടീസ്പൂണ്‍ ഏലയ്ക്കാ
1 ടീസ്പൂണ്‍ കറുവപ്പട്ട
1 ടീസ്പൂണ്‍ ചുക്ക് (ഉണക്കിയ ഇഞ്ചി)
1 ടീസ്പൂണ്‍ കുരുമുളക്
കുറച്ച് ഉണക്കമുന്തിരി
2-3 കപ്പ് വെള്ളം
തേന്‍ അല്ലെങ്കില്‍ കരുപ്പട്ടി
നാരങ്ങ നീര്
തയ്യാറാക്കേണ്ട വിധം
1 കുരുമുളകും കറുവപ്പട്ടയും ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം.
2 ഒരു പാനില്‍ 2-3 ഗ്ലാസ് വെള്ളം ചേര്‍ത്ത് തിളപ്പിക്കാന്‍ വെക്കുക.
3 വെള്ളത്തിലേക്ക് തുളസി ഇല ചേര്‍ത്ത് ഏകദേശം 5 മിനിറ്റ് ചെറിയ തീയില്‍ തിളപ്പിക്കുക.
4 വെള്ളം ചെറുതായി തിളച്ചുവരുമ്പോള്‍ കുരുമുളക്, കറുവപ്പട്ട പൊടിച്ചത്, അതുപോലെ ചുക്ക് എന്നിവ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കാം.
5 കുറച്ച് സമയത്തിന് ശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരി കൂടി ചേര്‍ത്ത് രണ്ടോ മൂന്നോ മിനിറ്റ് കൂടി തിളപ്പിക്കുക.
6 രുചി വര്‍ദ്ധിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് ഇതില്‍ തേനോ അല്ലെങ്കില്‍ കരുപ്പട്ടിയോ ചേര്‍ക്കാം. അതോടൊപ്പം നാരങ്ങാനീരും ചേര്‍ക്കാവുന്നതാണ്. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന പാനീയം തയ്യാറായി കഴിഞ്ഞു.
നിങ്ങളുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഇത് കുടിക്കുന്നത് ശീലമാക്കാം.
ചെമ്പരത്തിപ്പൂക്കള്‍ നിസ്സാരരല്ല…
വൈദ്യനാഥ് വൈദ്യാസ്, എറണാകുളം
Recent Comments