സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 170-ാം ചിത്രത്തില്‍ മഞ്ജു വാര്യരും. ടിജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകന്. അഭിനേതാക്കളെയും സാങ്കേതികപ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. മഞ്ജു വാര്യരെ കൂടാതെ റിതിക സിംഗ്, ദുഷാര വിജയന് എന്നിവരും നായികമാരായി അണിനിരക്കുന്നു.
അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പേട്ട, ദര്‍ബാര്‍, ജയിലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാലാം തവണയാണ് രജനി അനിരുദ്ധുമായി ഒന്നിക്കുന്നത്. സൂര്യ അഭിനയിച്ച ജയ് ഭീം ആണ് ജ്ഞാനവേലിന്റെ അവസാന ചിത്രം. ഇതാദ്യമായാണ് ജ്ഞാനവേല്‍ രജനികാന്തുമായി കൈകോര്‍ക്കുന്നത്.
‘സര്‍പ്പട്ട പരമ്പരൈ’, ‘അനിതി’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധയമായ നടിയാണ് ദുഷാര വിജയന്. ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയില്‍ റിതിക സിംഗ് ഐറ്റം നമ്പര്‍ അവതരിപ്പിച്ചിരുന്നു.
ഇത്രയും നല്ലൊരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വെട്രിമാരന് സംവിധാനം ചെയ്ത അസുരന് എന്ന ചിത്രത്തിലൂടെ ധനുഷിനൊപ്പമാണ് മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. അജിത്തിനൊപ്പമുള്ള തുനിവാണ് അവസാന തമിഴ് ചിത്രം.
രജനികാന്തിന്റെ ലാല്‍ സലാം 2024 പൊങ്കലിനാണ് പ്രദര്‍ശനത്തിനെത്തുക. തലൈവര്‍ 170 ന് ശേഷം ലോകേഷ് കനകരാജുമായുമാണ് രജനിയുടെ അടുത്ത ചിത്രം.
Recent Comments