നാടന്‍പാട്ടുകളുടെ രചയിതാവ് അറുമുഖന് വെങ്കിടങ്ങ് നിര്യാതനായി. ഇന്ന് രാവിലെ തൃശൂരില്വച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. 300 ലേറെ നാടന്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഏതാനും മലയാള ചലച്ചിത്രങ്ങള്കുവേണ്ടിയും പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
കലാഭവന്‍ മണി ആലപിച്ച ഒട്ടുമിക്ക ജനപ്രിയ നാടന്‍ പാട്ടുകളും എഴുതിയത് അറുമുഖനാണ്. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍…, വരിക്കച്ചക്കയുടെ ചൊളകണക്കിന്…, മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ… തുടങ്ങി മണി പാടി ഹിറ്റാക്കിയ നാടന്‍ പാട്ടുകളുടെയെല്ലാം രചയിതാവായിരുന്നു ഇദ്ദേഹം.
മീശമാധവന്, മീനാക്ഷി കല്യാണം, സാവിത്രിയുടെ അരഞ്ഞാണം, ചന്ദ്രോത്സവം, ഉടയോന്, ആകാശത്തിലെ പറവകള്‍ എന്നിവ അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ച ചലച്ചിത്രങ്ങളാണ്.
തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങില്‍ നടുവത്ത് ശങ്കരന്റെയും കാളിയുടെയും മകനാണ് അറുമുഖന്. ഭാര്യ അമ്മിണി. മക്കള്‍ സിനി, സിജു, ഷൈനി, ഷൈന്‍, ഷിനായ്, കണ്ണന് പാലാഴി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ഏനാമാവില്‍ നടക്കും.
Recent Comments