പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം ഫരീദാബാദില്‍ തുടങ്ങി. ഡെല്‍ഹിക്കും ഹരിയാനയ്ക്കും ഇടയിലുള്ള ബോര്‍ഡറിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ചിത്രീകരണത്തിന് മുന്നോടിയായി പൂജാച്ചടങ്ങുകളും നടന്നു. മോഹന്‍ലാലാണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. പൂജാച്ചടങ്ങില്‍ പങ്കുകൊള്ളാനായി തലേദിവസം തന്നെ ലാല്‍ ഡെല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരുന്നു. നാളെ നാട്ടിലേയ്ക്ക് മടങ്ങും.
ഒറ്റ ദിവസത്തെ ഷൂട്ടിംഗ് മാത്രമേ ഫരീദാബാദില്‍ ഉള്ളൂ. തുടര്‍ന്ന് സിംലയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. ലഡാക്കും ഒരു ലൊക്കേഷനാണ്. വിദേശ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എമ്പുരാന് നിര്‍മ്മിക്കുന്നത്. സുഭാസ്കറിന്റെ ലൈക്കാ പ്രൊഡക്ഷന്‍സും നിര്‍മ്മാണ പങ്കാളിയാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സുജിത് വാസുദേവാണ് ഛായാഗ്രാഹകന്‍.
Recent Comments