എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി കൃപാസനത്തില്‍ എത്തി അനുഭവസാക്ഷ്യം പറഞ്ഞത് അടുത്തിടെയാണ്. അത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. സമാനമായി സംഗീത സംവിധായകനായ മോഹന്‍ സിതാര അനുഭവസാക്ഷ്യം പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
GEM ചര്‍ച്ച് ഓഫ് ഗോഡില്‍ പാസ്റ്റര്‍ പ്രവീണ്‍ പ്രസാദിന്റെ പ്രാര്‍ത്ഥനയില്‍ കേള്‍വി ശക്തി വീണ്ടെടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. താന്‍ ഏറെ നാളായി ആശുപത്രിയിലായിരുന്നെന്നും, ജീവന് വീണ്ടെടുക്കാന്‍ ഓപ്പറേഷന് വിധയമായതിന് ശേഷം കേള്‍വി ശക്തി കുറഞ്ഞുവെന്നും മോഹന്‍ സിതാര വീഡിയോയില്‍ പറയുന്നു.
എന്നാല്‍ ധരിച്ചിരിക്കുന്ന ഹിയറിങ് ഏയിഡ് ഊരി വെക്കാന്‍ പറയുകയും, കേള്‍വി ശക്തി പാസ്റ്റര്‍ പരിശോധിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. ഇതിന് ശേഷം തന്റെ കേള്‍വി ശക്തി തിരിച്ചുകിട്ടി എന്ന് മോഹന്‍ സിതാര അവകാശപ്പെടുന്നു. ഈ അത്ഭുതത്തിന് പിന്നില്‍ യേശുവാണെന്നും, താന്‍ ഫേസ്ബുക്ക് വഴിയാണ് പാസ്റ്ററിന്റെ അടുത്ത് എത്തിയതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മൂന്നര പതിറ്റാണ്ടായി മലയാള സിനിമയില്‍ സജീവമായി തുടരുന്ന മോഹന്‍ സിത്താര ഇരുന്നൂറിനടുത്ത് സിനിമകള്‍ക്ക് വേണ്ടി എഴുനൂറിലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലെ ‘തിക്കിനി കോലായ…’ എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
യാഥാര്‍ത്ഥ്യമാണോ മിഥ്യയാണോ എന്ന് വിലയിരുത്താന്‍ കഴിയില്ലെങ്കിലും ഒരു സംഗീത സംവിധായകന് കേള്‍വി തിരിച്ചു കിട്ടിയതില്‍ നമുക്ക് സന്തോഷിക്കാം. അവരവരുടെ വിശ്വാസങ്ങളില്‍ മുറുക്കി പിടിക്കുമ്പോഴും ശാസ്ത്രത്തെ തള്ളി പറയാതിരിക്കാന്‍ ശ്രമിക്കാം. ഇനിയും നല്ല ഈണങ്ങള്‍ അദ്ദേഹത്തിന്റെയായി പുറത്ത് വരട്ടെ എന്ന് പ്രത്യാശിക്കാം.
Recent Comments