മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ സഹയാത്രികന് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി നടി ദിവ്യപ്രഭ. ഇത് സംബന്ധിച്ച് പോലീസില്‍ അവര്‍ പരാതിയും നല്കി.
ഒക്ടോബര്‍ 9 തിങ്കളാഴ്ച മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനം എഐ 681 ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന സഹയാത്രികന് ശല്യപ്പെടുത്തിയതായി പൊലീസിന് നല്കിയ പരാതിയില്‍ നടി പറയുന്നു. ഈ പരാതിയുടെ കോപ്പി അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
എയര്‍ഹോസ്റ്റസിനോട് റിപ്പോര്‍ട്ട് ചെയ്തിട്ടും ടേക്ക് ഓഫിന് തൊട്ടുമുമ്പ് സഹയാത്രികനെ മറ്റൊരു സീറ്റിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് ദിവ്യപ്രഭ പറഞ്ഞു. പൊലീസിനോട് പരാതിപ്പെടാനായിരുന്നു എയര്‍ഇന്ത്യ അധികൃതരുടെ നിര്‍ദേശം. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.
Recent Comments