ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ ഇയ്യപ്പന്‍. എറണാകുളം ചക്കരപറമ്പില്‍ തന്റെ കന്നി വോട്ടു ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരം. വോട്ട് ആര്‍ക്ക് ചെയ്യണമെന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും കൂടാതെ കന്നി വോട്ട് ആയതുകൊണ്ട് എല്ലാവരും ചെയ്യുന്നപോലെ ഇന്‍സ്റ്റയിലും ഫെയ്സ്ബുക്കിലുമൊക്കെ വോട്ട് ചെയ്തതിന്റെ അടയാളമായി തന്റെ മഷിപുരണ്ട വിരലിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നതിന്റെ എക്സൈറ്റ്മെന്റിലുമാണ് സാനിയ. പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും ചായ്വൊന്നും ഇല്ലെന്നും വീട്ടുകാര്‍ പറയുന്നപോലെ വോട്ട് ചെയ്യുമെന്നും താരം. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് തന്റെ കന്നി വോട്ടിനെ കുറിച്ചു സാനിയ പറഞ്ഞത്.
വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന വേഷം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് ടോമാണ്. ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ്.
സംഗീതസംവിധായകന് ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനന് തന്നെ. ഗാനരചന ഹരി നാരായണന്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണല്‍ അവാര്‍ഡ് ജേതാവുമായ ജെസ്റ്റിന് ജോസുമാണ്. എഡിറ്റിംഗ് കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എം. ബാവ. കോസ്റ്റ്യൂം ഡിസൈന്‍ ആരതി ഗോപാല്‍, മേക്കപ്പ് നജില്‍ അഞ്ചല്‍, അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് എസ്, സംഘട്ടന രംഗങ്ങള്‍ അഷ്റഫ് ഗുരുക്കള്‍ എന്നിവരാണ്. സ്റ്റില്‍സ് മഹേഷ് മഹി മഹേശ്വര്. പ്രൊഡക്ഷന്‍ കണ്ട്രോളര് റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈന്‍സ് ആര്‍ട്ടോ കാര്‍പസ്, പിആര്‍ഒ മഞ്ജു ഗോപിനാഥ്.
Recent Comments