ഒക്ടോബര്‍ 17 നായിരുന്നു നടന് കുണ്ടറ ജോണിയുടെ വിയോഗം. യാത്രയ്ക്കിടെ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്നാം നാളാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മലയാള സിനിമാപ്രവര്‍ത്തകരുടെ അസാന്നിദ്ധ്യം ആദ്യംമുതല്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും സുരേഷ് ഗോപി എത്തിയതോടെ ആ ആക്ഷേപത്തിന്റെ തീവ്രത അല്‍പ്പമൊന്ന് കുറഞ്ഞു. സംസ്കാരം ചടങ്ങുകള്‍ നടന്ന ദിവസം രാത്രി വൈകിയാണ് സുരേഷ് ഗോപി കുണ്ടറയിലുള്ള ജോണിയുടെ വീട്ടില്‍ എത്തിയത്. അതിനുമുമ്പേ നടന് പ്രേംകുമാറും ജോണിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് പ്രേംകുമാര്‍. ചലച്ചിത്ര അക്കാദമിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ജോണിയുടെ വീട്ടില്‍ എത്തിയത്. കുടുംബാംഗങ്ങളുമായി ഏറെ നേരം സംസാരിച്ചു. അവരെ ആശ്വസിപ്പിച്ചു. അതിനുശേഷമാണ് മടങ്ങിയത്.
ഒരു നടന് എന്നതിലുപരി എല്ലാ ചടങ്ങുകളിലും പങ്കെടുക്കാന്‍ ഒരു മടിയുമില്ലാതെ കടന്നെത്തുന്ന കലാകാരനാണ് പ്രേംകുമാര്‍. താരമൂല്യം അളന്ന് സംസ്കാര ചടങ്ങുകളുള്‍പ്പെടെ പങ്കെടുക്കാന്‍ ശ്രദ്ധിക്കുന്ന അഭിനേതാക്കള്ക്കിടയില്നിന്ന് പ്രേംകുമാര്‍ വ്യത്യസ്തനാകുന്നതും അത്തരത്തിലാണ്.
Recent Comments