ജെയിന് ക്രിസ്റ്റഫര്‍ ഒരുക്കിയ ‘കാത്ത് കാത്തൊരു കല്ല്യാണ’ത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലറിന്റെ റിലീസും തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ ചേമ്പറില്‍ നടക്കും. നാളെ (22 ഒക്ടോബര്‍) വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങ് വിഖ്യാത ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വിശിഷ്ട അതിഥികളായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, പ്രമുഖ നിര്‍മ്മാതാക്കളായ ജി സുരേഷ്കുമാര്‍, രഞ്ജിത്ത്, എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, പ്രമുഖ നടനും എഴുത്തുകാരനുമായ ജോണ്‍ സാമുവല്‍ തുടങ്ങിയവരും പങ്കെടുക്കും.
Recent Comments