റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയില്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പൂര്‍ത്തിയായി. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിന് ഇന്നലെയാണ് പാക്കപ്പ് പറഞ്ഞത്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ കലന്തൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രാത്രിജീവിതം നയിക്കുന്ന കുറേപ്പേര് നമുക്കിടയിലുണ്ട്. ഇരുട്ടു വീണാല്‍ ക്രൈം ഉള്‍പ്പടെ പലതും ഇവര്‍ കാണുന്നു. ഇതില്‍ പലതും പുറത്തു പറയാന്‍ പറ്റാത്തതുമാണ്. അത്തരക്കാരുടെ ജീവിതത്തിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. പൂര്‍ണ്ണമായും ഹ്യൂമര്‍ തില്ലറാണ് ചിത്രം. അര്ജുന് അശോകനും മുബിന് എം. റാഫിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാഫിയുടെ മകനാണ് മുബിന്. ദേവിക സഞ്ജയ് ആണ് നായിക. ഞാന്‍ പ്രകാശന്, മകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ദേവിക.
ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, സുധീര്‍ കരമന, ജോണി ആന്റെണി, ജാഫര്‍ ഇടുക്കി, അശ്വത്ത് ലാല്‍, വിശ്വജിത്ത്, ഡ്രാക്കുള സുധീര്‍, സമദ്, കലാഭവന്‍ ജിന്റോ, ഏലൂര്‍ ജോര്‍ജ്, കലാഭവന്‍ റഹ് മാന്‍, മാളവികാ മേനോന്, നേഹ സക്സേന എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments