മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് വിജിതമ്പി. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധായകന്റെ കുപ്പായമണിയുകയാണ്. ഇതിഹാസപുരുഷനായ വേലുത്തമ്പി ദളവയുടെ ജീവിതം ആസ്പദമാക്കിയുള്ള പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് രഞ്ജി പണിക്കരാണ്. എമ്പുരാന് ശേഷം 2025 ല്‍ ആയിരിക്കും ഷൂട്ട് തുടങ്ങുന്നത്. വേലുതമ്പി ദളവയുടെ കൂടുതല്‍ വിശേഷങ്ങള്‍ കാന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിജി തമ്പി വെളിപ്പെടുത്തിയത്.
‘വേലുത്തമ്പി ദളവയായിട്ടാണ് പൃഥ്വി ചിത്രത്തില്‍ വേഷമിടുന്നത്. മൂന്ന് ഗെറ്റപ്പാണ് പൃഥ്വിരാജിന് ചിത്രത്തിലുള്ളത്. രാജു ഈ വേഷം ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. ആട് ജീവിതത്തിന്റെ ഷൂട്ട് നീണ്ട് പോയത് കാരണമാണ് ഡേറ്റ് ക്ലാഷ് ഉണ്ടായത്. ഇതിനിടെ പൃഥ്വിയുടെ കാല്‍മുട്ടിന് അപകടവും പറ്റി. പരിക്ക് ഭേദമാകാന്‍ സമയമെടുത്തു. ഏതായാലും എമ്പുരാന് കഴിഞ്ഞ് 2025 ലായിരിക്കും ഷൂട്ടിങ്ങ് തുടങ്ങുന്നത്.’ വിജി തമ്പി തുടര്‍ന്നു.
‘ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. രഞ്ജി അഞ്ച് വര്ഷമെടുത്തിരുന്ന് എഴുതിയ തിരക്കഥയാണ്. ദളവ വളരെ മാനങ്ങളുള്ള കഥാപാത്രമാണ്. ഇന്ത്യയിലെ തന്നെ ആദ്യ രാഷ്ട്രീയക്കാരനാണ് ദളവ. പഴശ്ശി രാജ, കട്ടബൊമ്മന് മുതലായവര്‍ സമരം ചെയ്തത് രാജ്യം രക്ഷിക്കാനാണ്. എന്നാല്‍ ദളവ രാജാവിനെതിരെയാണ് ആദ്യം സമരം ചെയ്തത്. പിന്നെ രാജ്യത്തെ രക്ഷിക്കാനായി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തു.’
‘ആദ്യം മുതല്‍ പൃഥ്വിയെയാണ് കഥാപാത്രമായി മനസ്സില്‍ കണ്ടത്. പാന്‍ ഇന്ത്യന്‍ ചിത്രമാണ്. മറ്റുഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഒര്‍ജിനല്‍ ഇംഗ്ലീഷ് നടന്മാരാണ് ബ്രിട്ടീഷുകാരായി അഭിനയിക്കുന്നത്. ചിത്രത്തിന് ഒരു ഇംഗ്ലീഷ് വേര്‍ഷനും ഉണ്ടാകും. അതിമനോഹരമായ തിരക്കഥയാണ് രഞ്ജി എഴുതിയിരിക്കുന്നത്. പൃഥ്വി അതിലെ ഡൈലോഗുകള്‍ എല്ലാം ഹൃദ്യസ്ഥമാക്കി കഴിഞ്ഞു.’ വിജി തമ്പി പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments