അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തന്റെ ചിത്രീകരണം കോട്ടയം കിടങ്ങൂരില്‍ ആരംഭിച്ചു.
സംവിധായകന് അമല്‍ കെ. ജോബിയുടെ പിതാവ് ജോബി തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചാണ് ഷൂട്ടിംഗിന് ആരംഭം കുറിച്ചത്. നന്ദു പൊതുവാള് സ്വിച്ചോണ്‍ കര്‍മ്മവും കുടമാളൂര്‍ രാജാജി ഫസ്റ്റ് ക്ലാപ്പും നല്കി.
ജയ്സ് ജോസാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്.
വര്‍ഷങ്ങളോളം നിയമജ്ഞന്മാരോടൊപ്പം പ്രവര്‍ത്തിച്ച ഒരു ഗുമസ്തന്റെ കൗശലവും കുതന്ത്രങ്ങളും പ്രമാദമായ ഒരു കേസ്സിനെ നിര്‍ണ്ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. A Brutal criminal beyond the law എന്ന ടാഗ് ലൈനോടെയാണ് ചിത്രം എന്നുന്നത്.
ആന്‍ഡ്രൂസ് പള്ളിപ്പാടന്‍ എന്ന ഗുമസ്തനെ അവതരിപ്പിക്കുന്നത് ജയ്സ് ജോസാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ജയ്സിന്റെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നുകൂടിയാണിത്.
ബിബിന്‍ ജോര്‍ജ്, ദിലീഷ് പോത്തന് എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. ഡോ. റോണി രാജ്, അസീസ് നെടുമങ്ങാട്, കൈലേഷ്, മഗ്ബൂല്‍ സല്മാന്, ഷാജു ശീധര്‍, പ്രശാന്ത് അലക്സാണ്ടര്‍, ഉണ്ണി ലാലു, ഐ.എം.വിജയന്, ആദില്‍ ഇബ്രാഹിം, ആനന്ദ് റോഷന്, ഫൈസല്‍ മുഹമ്മദ്, ജോയ് ജോണ്‍ ആന്റണി, ടൈറ്റസ് ജോണ്‍, ജീമോന്‍ ജോര്‍ജ്, സ്മിനു സിജോ, ബിന്ദു സഞ്ജീവ്, വിജി മാത്യൂസ്, സുധീഷ് തിരുവാമ്പാടി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പുതുമുഖം നീമാമാത്യു വാണ് നായിക. പി.ആര്.ഒ വാഴൂര്‍ ജോസ്.
Recent Comments