ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകന് ലോകേഷ് കനകരാജിന് പരിക്കേറ്റു. ലോകേഷിനെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് ഇന്ന് പാലക്കാട് അരോമ തിയേറ്ററില്‍ തടിച്ചുകൂടിയത്. സുരക്ഷാസംവിധാനങ്ങളൊക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശുകയും ചെയ്തു. പ്രേക്ഷകരുടെ സ്നേഹപ്രകടനങ്ങള്ക്കിടയിലുണ്ടായ തിരക്കിനിടയില്‍ ലോകേഷിന്റെ കാലിന് പരുക്കേല്‍ക്കുകയായിരുന്നു.
പരിക്കിനെത്തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന തൃശൂര്‍ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റര്‍ വിസിറ്റുകള്‍ അദ്ദേഹം ഒഴിവാക്കി. എല്ലാവരെയും കാണാനായതില്‍ സന്തോഷമുണ്ടെന്നും ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പിന്നാലെ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
‘നിങ്ങളുടെ സ്നേഹത്തിന് കേരളത്തോട് നന്ദി.. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരിക്ക് പറ്റി. അതുകൊണ്ട് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. കേരളത്തിലെ നിങ്ങള്‍ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരൂ’ എന്നാണ് ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Recent Comments