കഴിഞ്ഞ 10 വര്‍ഷക്കാലത്തിലേറെയായി മലയാളസിനിമയില്‍ സജീവമാണ് അജു വര്‍ഗ്ഗീസ്. ചെറിയ വേഷങ്ങള്‍ ചെയ്തുതുടങ്ങിയ അജു, പിന്നീട് നായകനിരയിലും ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ഇക്കാലയളവിനുള്ളില്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ അജു സന്തുഷ്ടനാണ്. കാന്‍ ചാനലിനുവേണ്ടി നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അജുവര്‍ഗ്ഗീസ് തന്റെ മനസ്സ് തുറന്നത്.
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടൊപ്പവും താന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സുരേഷ് ഗോപി, പൃഥ്വിരാജ് എന്നിവരോടൊപ്പം ഇതുവരെ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അജു പറഞ്ഞു. കൂടാതെ ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഒട്ടുമിക്ക സീനിയര്‍ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മധുസാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിയാത്തതിന്റെ നിരാശയും അജു വര്‍ഗ്ഗീസ് മറച്ചുവയ്ക്കുന്നില്ല.
തമിഴ് സനിമാപ്രവേശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തീര്‍ച്ചയായും വ്യത്യസ്തമായ വേഷമാണെങ്കില്‍ താന്‍ അതിന് തയ്യാറാണെന്നും, എന്നാല്‍ അതിനൊക്കെ ഉപരി താനൊരു വിജയ് ഫാനാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം ഒരു സീനിലാണെങ്കില്‍പോലും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നും കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments