മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് എ.കെ. സാജന്. പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രമായിരുന്നു സാജന്റെ ആദ്യ സംവിധാന സംരംഭം. അന്നത്തെ വാണിജ്യ സിനിമകളില്‍ നിന്നും വേറിട്ട ശൈലിയിലാണ് ആ ചിത്രം ഒരുക്കിയത്. സ്റ്റോപ്പ് വയലന്സിലെ നായകനായി പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തതിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ചാണ് തുറന്നു പറയുകയാണ് എ.കെ. സാജന്. കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സാജന്റെ ഈ വെളിപ്പെടുത്തല്‍.
‘പുതിയ ഒരാളെയാണ് ഞങ്ങള്‍ക്ക് നായകനായി വേണ്ടിയിരുന്നത്. ഫോര്‍ട്ട് കൊച്ചിയും പരിസരപ്രദേശങ്ങളുമായിരുന്നു ലൊക്കേഷനെന്നതുകൊണ്ട് താരത്തെ വെച്ച് ഷൂട്ട് ചെയ്യാന്‍ പ്രയാസമായിരുന്നു. അതുകൊണ്ടാണ് പുതിയ ഒരാളെ തെരഞ്ഞത്. ആ അന്വേഷണത്തിനിടയിലാണ് പറവൂരില്‍ സംവിധായകന് രഞ്ജിത് സുകുവേട്ടന്റെ (നടന് സുകുമാരന്‍) മകനെ വെച്ച് പടം ചെയ്യുന്നുവെന്നറിഞ്ഞത്. നന്ദനമായിരുന്നു ചിത്രം. പൃഥ്വി അതിലൊരു ചോക്ലേറ്റ് ഹീറോ വേഷമാണ് ചെയ്യുന്നതെന്നും എന്റെ കഥാപാത്രത്തിന് അയാള്‍ ഇണങ്ങുമോ എന്ന് അറിയില്ലെന്നും രഞ്ജിത് പറഞ്ഞു. എങ്കിലും നേരിട്ട് വന്നുകാണാന്‍ രഞ്ജിത്ത് ഉപദേശിച്ചു.’ എ.കെ. സാജന് തുടര്‍ന്നു.
‘ഞാന്‍ പൃഥ്വിയെ കാണാന്‍ ചെല്ലുമ്പോള്‍ അയാള്‍ എന്നെയും കാത്ത് നില്‍ക്കുമെന്നാണ് കരുതിയത്. അടുത്ത പടം നല്കുന്ന ആളെന്ന നിലയില്‍ എന്റെ കാല് തൊട്ട് വന്ദിക്കുമെന്ന് കരുതി. പക്ഷേ അയാള്‍ എന്നെ 15 മിനുട്ട് അവിടെ കാത്തിരുത്തി. ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു ആ സമയത്ത് പൃഥ്വി. ഇവന് എന്ത് അഹങ്കാരമാണ്, കൂടെയുണ്ടായിരുന്ന നിര്‍മ്മാതാവ് എന്നോട് ചോദിച്ചു. അത് അവന്റെ കോണ്‍ഫിഡന്‍സ് ആയിരിക്കും എന്നാണ് ഞാന്‍ മറുപടിയായി പറഞ്ഞത്.’
‘പൃഥ്വി വന്നിരുന്നപ്പോള്‍ ഒരു സ്റ്റാര്‍ വന്നിരിക്കുന്ന പോലെ തന്നെ തോന്നി. ഇന്നത്തെ രാജു എങ്ങനെയാണോ അതുപോലെ. എന്നിട്ട് കഥ കേള്‍ക്കാം എന്ന് പറഞ്ഞു. അത് കേട്ട് എനിക്ക് ഉള്ളില്‍ ചിരി വന്നു. കഥ പറഞ്ഞുതുടങ്ങിയപ്പോള്‍ അയാള്‍ ആകെ മാറി. അയാളുടെ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം കണ്ടു. അയാള്‍ ചാര്‍ജ് ആവുന്നപോലെ തോന്നി. പിന്നീട് ചില മേക്ക് ഓവറുകളൊക്കെ നടത്തി രാജുവിന്റെ രണ്ടുമൂന്ന് സ്റ്റില്സുകളുമെടുത്തു. അയാളുടെ കണ്ണുകളില്‍ അപ്പോഴും ഒരു ക്രൗര്യമുണ്ടായിരുന്നു. അതോടെ പൃഥ്വിയെ ഞങ്ങളുടെ സിനിമയിലെ നായകനായി ഉറപ്പിക്കുകയായിരുന്നു.’ എ.കെ. സാജന് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments