കുതിരാനിലെ അന്നമ്മയുടെ വീട് എന്ന സ്വപ്നം നാളെ സഫലമാവുകയാണ്. ഉണ്ണി മുകുന്ദനും എല്‍.വി.എം. ഹോംസും ചേര്‍ന്നാണ് അന്നമ്മയ്ക്ക് പുതിയ വീട് പണി കഴിപ്പിച്ച് നല്‍കുന്നത്. വീടിന്റെ താക്കോല്‍ ദാനം നാളെ ഉണ്ണി മുകുന്ദന് നിര്‍വ്വഹിക്കും.
വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ലഭിച്ച ഫണ്ട് കരാറുകാരന് തെറ്റായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് 5 വര്‍ഷത്തോളം അന്നമ്മയുടെ വീടിന്റെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. പത്രങ്ങളിലൂടെയാണ് അന്നമ്മയുടെ ദയനീയാവസ്ഥയെ കുറിച്ച് ഉണ്ണി മുകുന്ദന് അറിഞ്ഞത്.
തുടര്‍ന്ന് ഉണ്ണി മുകുന്ദനും എല്‍വിഎം ഹോംസും ചേര്‍ന്ന് വീടിന്റെ പണി തീര്‍ത്തു തരാം എന്ന് ഉറപ്പ് നല്കി. 20 ദിവസം കൊണ്ടാണ് അന്നമ്മയുടെ ജന്മനാടായ കുതിരാനിലെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
Recent Comments