കേരളപിറവി ദിനത്തില്‍ ട്രാന്‍സ് ജെന്ഡേഴ്സിനോടൊപ്പം കേരള പിറവി ദിനം ആഘോഷിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. ദേശാഭിമാനി റോഡിലുള്ള അമ്മയുടെ ഹാളില്‍വച്ചായിരുന്നു ചടങ്ങുകള്‍. സുരേഷ് ഗോപി എത്തിയതിന് പിന്നാലെ ചടങ്ങ് ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് പോലീസ് സംഘം അവിടെ എത്തിയത്. സമ്മേളന ഹാളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള സന്ദേശം ലഭിച്ചെന്നും പരിശോധനയ്ക്ക് എത്തിയതാണെന്നും അവര്‍ അറിയിച്ചു. പെട്ടെന്നുതന്നെ സുരേഷ് ഗോപിയെ അവര്‍ അവിടെനിന്ന് മാറ്റി മുകളിലത്തെ നിലയിലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ സൂക്ഷ്മപരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അതിനെത്തുടര്‍ന്ന് വീണ്ടും ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു.
കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ ഭീഷണിയെപ്പോലും പോലീസ് ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് പരിശോധനയ്ക്കായി പോലീസ് സംഭവസ്ഥലത്തെത്തിയതും. വ്യാജഭീഷണിയെന്നാണ് പോലീസ് നിഗമനം.
Recent Comments