കമലഹാസന്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ മഹാനടന്മാരെ ഒരുമിച്ച് കണ്ടതിലുള്ള അമ്പരപ്പിലാണ് സിനിമാപ്രേമികള്‍. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ അപൂര്‍വകാഴ്ച. മേളയില്‍ വിശിഷ്ടാതിഥികളായിരുന്നു താരങ്ങള്‍. താരങ്ങള്‍ക്കൊപ്പം കല-സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നിരുന്നു.
മലയാളിയായതില്‍ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരം തന്നെ ഇത്തരം ഒരു പരിപാടിക്ക് വേദിയായി തെരഞ്ഞടുത്തതില്‍ നന്ദിയുണ്ടെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. കേരള ചരിത്രത്തിലെ മഹാ സംഭവമായി കേരളം മാറട്ടെയെന്ന് മമ്മൂട്ടിയും ആശംസിച്ചു. മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ കേരളീയം പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ കമല്ഹാസന്, മമ്മൂട്ടി, ശോഭന എന്നിവര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു.
തലസ്ഥാനത്തെ 41 വേദികളിലായി നവംബര്‍ ഏഴ് വരെയാണ് മേള. കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍വരെയുള്ള ഭാഗത്ത് 41 ‘കേരളീയം’ പ്രദര്‍ശനനഗരികളാണുള്ളത്. കല, സംസ്കാരം, വ്യവസായം, കാര്‍ഷികം മുതലായ വിവിധ മേഖലകളിലെ മേളകളും ഉണ്ടാവും.
Recent Comments