മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് നരന്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ജോഷിയാണ് സംവിധായകന്. രഞ്ജന്‍ പ്രമോദായിരുന്നു തിരക്കഥാകൃത്ത്. ഭാവന, മധു, സിദ്ദിഖ്, ദേവയാനി, മണിയന്‍പിള്ള രാജു, ജഗതി ശ്രീകുമാര്‍, സായ്കുമാര്, രേഖ, സലീം കുമാര്‍ തുടങ്ങി വന്‍ നിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. മുള്ളങ്കൊല്ലി വേലായുധന് എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
നരനില്‍ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. അന്ന് ആ ചിത്രത്തിന്റെ പേര് രാജാവ് എന്നായിരുന്നു. ഗൃഹലക്ഷ്മി സിനിമാസിന്റെ ബാനറില്‍ ഹരിഹരനായിരുന്നു ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. വെള്ളമടിച്ചു കഴിഞ്ഞാല്‍ താന്‍ രാജാവാണെന്ന് തോന്നുന്ന ഒരാള്‍, അയാള്‍ പറയുന്നത് എല്ലാവരും അനുസരിക്കണം, അല്ലെങ്കില്‍ അയാളെ തല്ലി തോല്‍പ്പിക്കണം, അതുമല്ലെങ്കില്‍ നീന്തിതോല്പ്പിക്കണം ഇതായിരുന്നു നായക കഥാപാത്രത്തിന്റെ സവിശേഷതകള്‍. ഇന്ന് ചിത്രത്തില്‍ കാണുന്നത് പോലെ മരം പിടുത്തവും മറ്റുമൊന്നും തിരക്കഥയില്‍ ഇല്ലായിരുന്നു. കര്ണ്ണന് ആയിരുന്നു ആ കഥാപാത്രത്തിന്റെ ബേസ്.
പക്ഷേ ആ സിനിമ നടക്കാത്ത സാഹചര്യം ഉണ്ടായി. ഹരിഹരനും രഞ്ജന്‍ പ്രമോദും തമ്മിലുള്ള ക്രീയേറ്റിവ് ഡിഫ്രന്സായിരുന്നു അതിന് കാരണം. എന്നാലും ആ കഥയോട് അനുഭാവപൂര്‍ണ്ണമായ നിലപാട് ആയിരുന്നു മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. അതിനാല്‍ രഞ്ജന്‍ പ്രമോദ് തന്നെ ചിത്രം സംവിധാനം ചെയ്യാം എന്നൊരു തീരുമാനത്തിലേക്ക് എത്തി. ഹരിഹരനില്‍ നിന്ന് രഞ്ജനിലേക്ക് എത്തിയപ്പോള്‍ ചിത്രത്തിന്റെ പേര് താപ്പാന എന്നായി.
ഫൈറ്റ് ചിത്രത്തിലെ ഒരു പ്രധാന ഘടകമായിരുന്നു. നായക കഥാപാത്രത്തിന് തന്നെ പലതരത്തിലുള്ള ഫൈറ്റ് സീനുകള്‍ ഉണ്ടായിരുന്നു. അത്രയും ഫൈറ്റ് രഞ്ജന്‍ പ്രമോദിന് മമ്മൂട്ടിയെ വെച്ച് ഡയറക്ട് ചെയ്യാന്‍ പറ്റില്ലെന്ന് തോന്നി. അതുകൊണ്ട് ആ ശ്രമവും രഞ്ജന്‍ പ്രമോദ് ഉപേക്ഷിച്ചു. എന്നാല്‍ ഇന്ന് കാണുന്ന നരനില്‍ അധികം അടികള്‍ ഇല്ല എന്നതും വസ്തുതയാണ്.
പിന്നീട് ഈ ചിത്രത്തിന്റെ കഥ പറയുന്നത് ലാലേട്ടനോടായിരുന്നു. അപ്പോള്‍ കഥപാത്രത്തിന് വേറെ കുറെ മാറ്റങ്ങളുണ്ടായി. മോഹന്‍ലാലില്‍നിന്ന് ജോഷിയും ആശീര്‍വാദ് സിനിമാസും ചിത്രത്തില്‍ വന്നു ചേര്‍ന്നു. ആന്റണി പെരുമ്പാവൂരാണ് നരന് എന്ന പേര് നിര്‍ദ്ദേശിച്ചത്. മുടങ്ങിപ്പോയ രഞ്ജിപണിക്കര്‍-മോഹന്‍ലാല്‍ ചിത്രത്തിന്റെ പേരായിരുന്നു നരന്. രഞ്ജന്റെ കഥയ്ക്ക് ഈ പേര് അനുയോജ്യമാണെന്ന് തോന്നിയതു കൊണ്ട് രഞ്ജിയുടെ അനുവാദത്തോടെ നരന് എന്ന പേര് ഉപയോഗിക്കുകയായിരുന്നു.
ഹൊഗനക്കലിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. മഴവെള്ളപ്പാച്ചിലിനടിയില് തടി വലിച്ചടുപ്പിക്കുന്ന രംഗം സത്യമംഗലം വനത്തില്വെച്ചായിരുന്നു ചിത്രീകരിച്ചത്. ആ രംഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷമായിരുന്നു മുതലകളുള്ള പുഴയായിരുന്നു അതെന്ന കാര്യത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ അറിഞ്ഞത്.
ഓണച്ചിത്രമായാണ് നരന് എത്തിയത്. ചാന്തുപൊട്ട്, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളായിരുന്നു ഈ ചിത്രവുമായി മത്സരത്തിനുണ്ടായിരുന്നത്. ആദ്യ വാരത്തില്‍ തന്നെ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എന്നുമാത്രമല്ല ആ വര്‍ഷം മികച്ച ബോക്സ് ഓഫീസ് ഹിറ്റ് ലഭിച്ച ചിത്രം കൂടിയായിരുന്നു നരന്.
Recent Comments